Posted On
date_range Updated On
date_range ക്രിസ്റ്റ്യാനോ കുടുംബത്തിൽ നാലാമത് ഒരു അതിഥി കൂടി
മാഡ്രിഡ്: റയൽ മാഡ്രിഡിന്‍റെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നാലാമതും അച്ഛനായതിന്‍റെ സന്തോഷം ആരാധകർക്കായി പങ്കുവെച്ചു. ട്വിറ്ററിലൂടെയാണ് താരം തനിക്ക് നാലാമതായി ഉണ്ടായ പെൺ കുഞ്ഞ് അലാന മാർട്ടീനയുടെ വിശേഷങ്ങൾ പങ്കുവെച്ചത്. ഭാര്യ ജോർജീന റോഡ്റിഗസും കുഞ്ഞും സുഖമായിരിക്കുന്നതായും താരം ട്വിറ്ററിൽ കുറിച്ചു
ജോർജീനക്കും മകൾക്കു ഏഴു വയസ്സുകാരൻ ക്രിസ്റ്റ്യാനോ ജൂനിയറിനുമൊപ്പമുള്ള ചിത്രങ്ങളും റൊണാൾഡോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇവ, മാറ്റിയയോ എന്ന രണ്ട് ഇരട്ടക്കുട്ടികളുടെ പിതാവും കൂടിയാണ് താരം.
യു.എസ് -സൗദി അറേബ്യ സൗഹൃദ മത്സരത്തിന് ശേഷം അന്താരാഷ്ട്ര മത്സരങ്ങൾക്കായുള്ള വിശ്രമത്തിലാണ് റൊണാൾഡോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.