Posted On
date_range Updated On
date_range കാൾസണെ വീഴ്ത്തി ആനന്ദ്
ലണ്ടൻ: രാജ്യാന്തര ചെസിൽ നാട്ടുകാരായ പുതുമുഖങ്ങൾ താരശോഭയോടെ വേദി കൈയടക്കിയിട്ടും പോരാട്ടമികവു തുടർന്ന് വിശ്വനാഥൻ ആനന്ദ്. ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസണെയാണ് നോർവേ ചെസ് 2022 ബ്ലിറ്റ്സിൽ ആനന്ദ് മറികടന്നത്.
ഒമ്പത് റൗണ്ടിൽ 6.5 പോയന്റുമായി വെസ്ളി സോയാണ് കിരീട ജേതാവ്. ഒരു പോയന്റ് കുറച്ചു നേടി കാൾസൺ രണ്ടാമതുമെത്തി. അനിഷ് ഗിരി, ശഖ്രിയാർ മമദിയറോവ് എന്നിവർക്കൊപ്പം ആനന്ദിന് അഞ്ചു പോയന്റാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.