സംസ്ഥാന സെക്രട്ടറിയായി നിയമിക്കപ്പെട്ട വിപിൻ ബാബു
തിരുവനന്തപുരം: സോഫ്റ്റ്ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ആയി വിപിൻ ബാബു (പത്തനംതിട്ട) വിനെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി ആയിരുന്ന അനിൽ എ. ജോൺസന്റെ വിയോഗത്തെ തുടർന്ന് തിരുവനന്തപുരം സ്പോർട്സ് കൗൺസിലിൽ കൂടിയ ജനറൽ ബോഡിയിൽ ആണ് സെക്രട്ടറി ആയി ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്.
സംസ്ഥാന ജോയിന്റ് സെക്രട്ടറി, പത്തനംതിട്ട ജില്ലാ സോഫ്റ്റ്ബോൾ അസോസിയേഷൻ സെക്രട്ടറി തുടങ്ങിയ പദവികൾ അലങ്കരിച്ചിരുന്നു. സംസ്ഥാന പ്രസിഡന്റ് സ്പർജൻ കുമാർ ഐ. പി.എസ്സിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്പോർട്സ് കൗൺസിൽ ഒബ്സർവർ എ.എം.കെ നിസ്സാർ, പ്രൊ. പി മാത്യു തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.