ഗുസ്തിയിൽ മെഡൽനേട്ടമുയർത്തി ഇന്ത്യ; വിനേഷ് ഫോഗട്ടിനും സ്വർണം

ബിർമ്മിങ്ഹാം: കോമൺവെൽത്ത് ഇന്ത്യയുടെ ​മെഡൽനേട്ടമുയർത്തി വിനേഷ് ഫോഗട്ട്. ഗുസ്തിയിൽ 53 കിലോ വിഭാഗത്തിലാണ് ഫോഗട്ട് സ്വർണം നേടുന്നത്. തുടർച്ചയായ മൂന്നാം കോമൺവെൽത്ത് ഗെയിംസിലാണ് ഫോഗട്ടിന്റെ സ്വർണനേട്ടം. ശ്രീലങ്കയുടെ ചാമുദ്യ കേശാനി മധുരാലാഗയെ തോൽപ്പിച്ചാണ് സ്വർണനേട്ടം.

ഗോദയിൽ നിന്ന് ഇത് അഞ്ചാം സ്വർണമാണ് ഇന്ത്യ നേടുന്നത്. രവി ദഹിയ, സാക്ഷിമാലിക്, ​ദീപക് പൂനിയ, ബജ്രംഗ് പൂനിയ എന്നിവരും ഗുസ്തിയിൽ സ്വർണം നേടിയിരുന്നു. പുരുഷൻമാരുടെ 57 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ദഹിയ ഇന്ന് സ്വർണം നേടിയത്. നൈജീരിയയുടെ എബിക്കവെനിമോ വെൽസണെ തോൽപ്പിച്ചാണ് ദഹിയയുടെ മെഡൽനേട്ടം.

അതേസമയം, ലോക ജൂനിയർ ചാമ്പ്യൻ പൂജ കോമൺവെൽത്ത് ഗെയിംസിൽ വെങ്കലമണിഞ്ഞു. 50 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിലായിരുന്നു പൂജയുടെ നേട്ടം.


Tags:    
News Summary - Vinesh Phogat Got Gold in Wrestling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT