യു.എസ് ഓപൺ: സ്വരേവ്-അൽകാരസ് ക്വാർട്ടർ; പെഗുല, ജബ്യൂർ പുറത്ത്

ന്യൂയോർക്: പ്രമുഖർക്ക് കാലിടറുന്നത് തുടരുന്ന യു.എസ് ഓപണിൽ നേരത്തേ മടങ്ങി വിംബ്ൾഡൺ ഫൈനലിസ്റ്റ് ഉൻസ് ജബ്യൂറും മൂന്നാം സീഡ് ജെസ്സിക പെഗുലയും. കിരീട സാധ്യത കൽപിക്കപ്പെട്ട പ്രമുഖരിലൊരാളായ പെഗുലയെ നാട്ടുകാരിയായ മാഡിസൺ കീസ് ആണ് നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയത്. സ്കോർ 6-1, 6-3.

ജബ്യൂർ ചൈനയുടെ ഷെങ് ക്വിൻവെനോടാണ് 6-2 6-4ന് തോറ്റത്. ചൈനീസ് കൗമാര താരം ആദ്യമായാണ് ഒരു ഗ്രാൻഡ്സ്ലാം ക്വാർട്ടർ കളിക്കുന്നത്. അരിന സബലെങ്കക്കെതിരെയാകും അവരുടെ അവസാന എട്ടിലെ പോരാട്ടം. രണ്ടാം സീഡായ സബലെങ്ക ക്വാർട്ടറിൽ റഷ്യയുടെ ഡാരിയ കസറ്റ്കിനയെ ആണ് വീഴ്ത്തിയത്. ടൂർണമെന്റ് അവസാനിക്കുന്നതോടെ കരിയറിൽ ആദ്യമായി സബലെങ്ക ലോക ഒന്നാം നമ്പർ പദവിയേറും.

പുരുഷന്മാരിൽ ഒന്നാം സീഡ് അൽകാരസ് ക്വാർട്ടറിൽ അലക്സാണ്ടർ സ്വരേവിനെ നേരിടും. ജർമൻ താരം സ്വരേവ് ജാനിക് സിന്നറെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് കരുത്തരുടെ മുഖാമുഖത്തിന് ടിക്കറ്റെടുത്തത്. സ്കോർ: 6-4, 3-6, 6-2, 4-6, 6-4. മൂന്നാം സീഡായ ഡാനിൽ മെദ്‍വദേവ് ആസ്ട്രേലിയയുടെ അലക്സ് ഡി മിനോറിനെ വീഴ്ത്തി ക്വാർട്ടറിലെത്തി.

മറ്റൊരു റഷ്യൻ താരമായ ആൻഡ്രി റുബ്ലേവ് ആകും അടുത്ത എതിരാളി. ലോക 61ാം നമ്പർ താരം ആർനൾഡിയെ തോൽപിച്ചാണ് അൽകാരസ് ക്വാർട്ടർ ഉറപ്പിച്ചത്.

Tags:    
News Summary - Zverev Beats Sinner, Sets Alcaraz QF At US Open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.