അരീന സബലങ്ക

യു.എസ് ഓപ്പൺ കിരീടം നിലനിർത്തി അരീന സബലങ്ക

യു.എസ് ഓപ്പണിൽ കിരീടം നിലനിർത്തി ബെലാറഷ്യൻ താരം അരീന സബലങ്ക. അമാൻഡ അനിസ്മോവയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് അവരുടെ കിരീടനേട്ടം. ഒരു മണിക്കൂറും 34 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് അവർ വീണ്ടും യു.എസ് ഓപ്പണിൽ മുത്തമിട്ടത് സ്കോർ 6-3, 7-6(3).

യു.എസ് ഓപ്പണിലെ വിജയ​ത്തോടെ നാലാമത്തെ ഗ്രാൻഡ്സ്ലാം കിരീടമാണ് അരീന സ്വന്തമാക്കുന്നത്. രണ്ട് തവണ ആസ്ട്രേലിയൻ ഓപ്പണിലും അവർ കിരീടം ചൂടിയിരുന്നു. 2014ലെ സെറീന വില്യംസിന്റെ വിജയത്തിന് ശേഷം ഇതാദ്യമായാണ് ഒരാൾ യു.എസ് ഓപ്പൺ കിരീടം നിലനിർത്തുന്നത്.

ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ തുടര്‍ച്ചയായ നാലുഗെയിമുകള്‍ ജയിച്ചാണ് സബലേങ്ക ആദ്യ സെറ്റ് സ്വന്തമാക്കിയത്. എന്നാല്‍, രണ്ടാം സെറ്റില്‍ പോരാട്ടം കടുപ്പമായി. മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങി. ഒടുവില്‍ വാശിയേറിയ പോരാട്ടത്തില്‍ ടൈബ്രേക്കര്‍ ജയിച്ച ലോക ഒന്നാംനമ്പര്‍ താരമായ സബലേങ്ക രണ്ടാംസെറ്റും കിരീടവും സ്വന്തമാക്കുകയായിരുന്നു

ഈ വർഷം വിംബിൾഡണിലും ഫ്രഞ്ച് ഓപ്പണിലും റണ്ണേഴ്സ് അപ്പായ അരീന യു.എസ് ഓപ്പൺ വിജയത്തോടെ കിരീട മധുരം കൂടി നുണഞ്ഞിരിക്കുകയാണ്. വിബിൾഡണിൽ അനിസ്മോവയോട് വഴങ്ങിയ തോൽവിക്കും അവർ മധുരപ്രതികാരം ചെയ്തിരിക്കുകയാണ്. അനിസ്മോവയെ സംബന്ധിച്ചടുത്തോളം കനത്ത തിരിച്ചടിയാണ് പരാജയം. നേരത്തെ വിംബിൾഡണിലും അവർ തോൽവി വഴങ്ങിയിരുന്നു.പരാജയത്തിനിടയിലും റാങ്കിങ്ങിൽ നാലാം സ്ഥാനത്തേക്ക് മുന്നേറാനായത് അവർക്ക് നേട്ടമായി.

യു.​എ​സ് ഓ​പ​ണി​ൽ ഇ​ന്ന് സി​ന്ന​ർ-​അ​ൽ​കാ​ര​സ് ഫൈ​ന​ൽ

ന്യൂ​യോ​ർ​ക്: 25 ഗ്രാ​ൻ​ഡ് സ്ലാം ​സിം​ഗ്ൾ​സ് കി​രീ​ട​ങ്ങ​ൾ നേ​ടു​ന്ന ആ​ദ്യ താ​ര​മെ​ന്ന റെ​ക്കോ​ഡി​ന് തൊ​ട്ട​രി​ക​ത്തു​നി​ന്ന് ഇ​നി​യും മു​ന്നേ​റാ​നാ​വാ​തെ സെ​ർ​ബി​യ​ൻ ഇ​തി​ഹാ​സം നൊ​വാ​ക് ദ്യോ​കോ​വി​ച്. യു.​എ​സ് ഓ​പ​ൺ പു​രു​ഷ സിം​ഗ്ൾ​സ് സെ​മി ഫൈ​ന​ലി​ൽ സ്പാ​നി​ഷ് യു​വ​താ​രം കാ​ർ​ലോ​സ് അ​ൽ​കാ​ര​സി​നോ​ട് നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് ദ്യോ​കോ മു​ട്ടു​മ​ട​ക്കി. സ്കോ​ർ: 4-6, 6-7 (4-7), 2-6. പ്ര​തീ​ക്ഷി​ച്ച​പോ​ലെ, നി​ല​വി​ലെ ചാ​മ്പ്യ​ൻ ഇ​റ്റ​ലി​യു​ടെ യാ​നി​ക് സി​ന്ന​റാ​ണ് ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 11.30ന് ​തു​ട​ങ്ങു​ന്ന കി​രീ​ട​പ്പോ​രി​ൽ അ​ൽ​കാ​ര​സി​ന്റെ എ​തി​രാ​ളി. സെ​മി​യി​ൽ കാ​ന​ഡ​യു​ടെ ഫെ​ലി​ക്സ് ഓ​ഷ്യെ അ​ലി​യാ​സി​മി​നെ നാ​ല് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ കീ​ഴ​ട​ക്കി​യാ​ണ് സി​ന്ന​ർ ഫൈ​ന​ൽ ബ​ർ​ത്ത് നേ​ടി​യ​ത്. സ്കോ​ർ: 6-1, 3-6, 6-3, 6-4.

ദ്യോ​കോ​വി​ചി​നെ​തി​രെ തു​ട​ക്കം മു​ത​ൽ മു​ന്നി​ട്ടു​നി​ന്ന അ​ൽ​കാ​ര​സ് ആ​ദ്യ സെ​റ്റ് 48 മി​നി​റ്റി​ൽ സ്വ​ന്ത​മാ​ക്കി. ആ​ദ്യ മൂ​ന്നു ഗെ​യി​മു​ക​ൾ സ്വ​ന്ത​മാ​ക്കി ര​ണ്ടാം സെ​റ്റി​ൽ മി​ക​ച്ച തി​രി​ച്ചു​വ​ര​വാ​ണ് ദ്യോ​കോ​വി​ച് ന​ട​ത്തി​യ​ത്. എ​ന്നാ​ൽ, ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച അ​ൽ​കാ​ര​സ്, തു​ട​ർ​ന്നു​ള്ള മൂ​ന്നു ഗെ​യി​മു​ക​ൾ സ്വ​ന്ത​മാ​ക്കി ഒ​പ്പ​മെ​ത്തി. തു​ട​ർ​ന്ന് 6 - 6 എ​ന്ന നി​ല​യി​ൽ ഒ​പ്പം പി​ടി​ച്ച​തോ​ടെ ടൈ​ബ്രേ​ക്ക​റി​ലേ​ക്കു നീ​ണ്ടു. ടൈ​ബ്രേ​ക്ക​റി​ൽ 4-7 എ​ന്ന നി​ല​യി​ൽ സെ​റ്റ് അ​ൽ​കാ​ര​സ് നേ​ടി. മൂ​ന്നാം സെ​റ്റി​ൽ അ​ൽ​കാ​ര​സി​നു മു​ന്നി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​കാ​തെ കീ​ഴ​ട​ങ്ങു​ന്ന ദ്യോ​കോ​വി​ചി​നെ​യാ​ണ് ക​ണ്ട​ത്. ര​ണ്ടി​നെ​തി​രെ ആ​റു ഗെ​യി​മു​ക​ൾ​ക്ക് സെ​റ്റ് നേ​ടി സ്പാ​നി​ഷ് താ​രം. അ​ലി​യാ​സി​മി​നെ​തി​രെ ആ​ദ്യ സെ​റ്റ് സി​ന്ന​ർ കൈ​ക്ക​ലാ​ക്കി​യ​പ്പോ​ൾ ര​ണ്ടാ​മ​ത്തെ​തി​ൽ ശ​ക്ത​മാ​യ പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച് ഫെ​ലി​ക്സ് തി​രി​കെ​യെ​ത്തി. എ​ന്നാ​ൽ, മൂ​ന്നും നാ​ലും സെ​റ്റു​ക​ളി​ൽ ഫെ​ലി​ക്സി​ന് അ​വ​സ​രം ന​ൽ​കാ​തെ മു​ന്നേ​റി​യ​തോ​ടെ സി​ന്ന​ർ ഫൈ​ന​ലി​ൽ.

ഈ ​വ​ർ​ഷം മൂ​ന്നാം ത​വ​ണ​യാ​ണ് ഗ്രാ​ൻ​ഡ് സ്ലാം ​ഫൈ​ന​ലി​ൽ സി​ന്ന​റും അ​ൽ​കാ​ര​സും പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ന്ന​ത്. ഫ്ര​ഞ്ച് ഓ​പ​ണി​ൽ അ​ൽ​കാ​ര​സും വിം​ബ്ൾ​ഡ​ണി​ൽ സി​ന്ന​റും കി​രീ​ടം ചൂ​ടി.

Tags:    
News Summary - Aryna Sabalenka emulates Serena Williams to defend US Open crown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.