യാനിക് സിന്നർ
ന്യൂയോർക്ക്: യു.എസ് ഓപണിൽ വിംബിൾഡൺ കിരീട ജേതാവ് യാനിക് സിന്നർ മൽസരത്തിന്റെ അവസാന എട്ടിലെത്തി. പുലർച്ചെ നടന്ന മൽസരത്തിൽ സിന്നർ (6-1),(6-1),(6-1) നേരിട്ടുള്ള സെറ്റുകൾക്ക് അലക്സാണ്ടർ ബുബ്‍ലിക്കിനെ പരാജയപ്പെടുത്തി ക്വാർട്ടറിലേക്ക് ഓടിക്കയറുകയായിരുന്നു. ക്വാർട്ടറിൽ സ്വന്തം നാട്ടുകാരനായ മുസേട്ടിയെ നേരിടും.
മറ്റൊരു മൽസരത്തിൽ കനേഡിയൻ യുവതാരം ഫെലിക്സ് ഔഗർ അല്ലസിമെ (7-5),(6-3),(6-4) സ്കോറിന് ആന്ദ്രേ റുബ്ലേവിനെ പരാജയപ്പെടുത്തി. ശക്തമായ സർവുകളുതിർത്തായിരുന്നു ഔഗറിന്റെ ജയം. ആസ്ട്രേലിയൻ താരമായ അലക്സ് ഡി മിനോർ ആദ്യമായാണ് ഒരു ഗ്രാൻഡ്സ്‍ലാം കിരീടപോരാട്ടത്തിന്റെ ക്വാർട്ടറിലെത്തുന്നത്. സ്വിസ് താരമായ ലിയനാഡോ റീഡിയെ (6-3),(6-2),(6-1) സ്കോറിനാണ് പരാജയപ്പെടുത്തിയത്.
മൽസരത്തിനിടക്ക് പരിക്കേറ്റ റീഡിയിൽനിന്ന് കാര്യമായ വെല്ലുവിളികൾ ഒന്നുമുണ്ടായില്ല. വനിതകളിൽ മുൻ യു.എസ് ഓപൺ കിരീട ജേത്രി അമേരിക്കയുടെ കോകോ ഗഫിനെ (6-3),(6-2) പരാജയപ്പെടുത്തി നവോമി ഒസാക്ക എട്ടിലിടം നേടി. ബ്രസീൽ താരം ഹഡ്ഡാഡ് മെയ്യയെ (6-0),(6-3) തോൽപ്പിച്ച് അമേരിക്കൻതാരം അമാൻഡ അനിസിമോവ അവസാന എട്ടിലിടം നേടി. ക്വാർട്ടർ ഫൈനൽ മൽസരങ്ങൾ ഇന്നുമുതൽ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.