ലണ്ടൻ: വിംബിൾഡൺ ടെന്നിസ് ടൂർണമെന്റിന്റെ രണ്ടാംനാൾ വമ്പന്മാർക്ക് സമ്മിശ്രദിനം. ലോക ഒന്നാം നമ്പർ താരം യാനിക് സിന്നർ അനായാസം രണ്ടാം റൗണ്ടിൽ പ്രവേശിച്ചപ്പോൾ ലോറെൻസോ മുസേറ്റിയും പാരിസ് ഒളിമ്പിക്സ് വനിത ചാമ്പ്യൻ ക്വിൻവെൻ ഷെങ്ങും യു.എസ് സൂപ്പർ താരം ജെസീക പെഗുലയും തോറ്റുമടങ്ങി. ടെയ്ലർ ഫ്രിറ്റ്സ്, ടോമി പോൾ, വനിതകളിൽ നിലവിലെ ജേതാവ് ബാർബറ ക്രെസിക്കോവ തുടങ്ങിയവരും ജയം കണ്ടു.
ഇറ്റാലിയൻ പുരുഷ സിംഗ്ൾസ് പോരാട്ടത്തിൽ സഹതാരം ലൂക നാർഡിയെയാണ് സിന്നർ തോൽപിച്ചത്. സ്കോർ: 6-4, 6-3, 6-0. ഇറ്റലിക്കാരൻ തന്നെയായ മുസേറ്റി 6-2, 4-6, 7-5, 6-1ന് ജോർജിയയുടെ നികോളോസ് ബാസിലാഷ്വിലിയോട് മുട്ടുമടക്കി. വനിതകളിൽ ലോക മൂന്നാം നമ്പർ ജെസീകയെ ഇറ്റലിയുടെ എലിസബേറ്റ കോക്സിയാറെറ്റോയാണ് അട്ടിമറിച്ചത്.
സ്കോർ: 6-2, 6-3. അമേരിക്കക്കാരായ ടോമി പോൾ 6-4, 6-4, 6-2ന് ബ്രിട്ടീഷ് താരം ജൊഹാനസ് മൺഡേയെയും ഫ്രിറ്റ്സ് 6-7(6), 6-7(8), 6-4, 7-6(6), 6-4ന് ഫ്രാൻസിന്റെ ജിയോവന്നി പെറിക്കാർഡിനോയും പരാജയപ്പെടുത്തി. ചെക് റിപ്പബ്ലിക് താരമായ ക്രെസിക്കോവ 3-6, 6-2, 6-1ന് ഫിലിപ്പീൻസിന്റെ അലക്സാൺട്ര ഈലയോടും ജയം പിടിച്ചു. ചൈനക്കാരി ക്വിൻവെന്നിനെ ചെക്കിന്റെ കാതറിന സിനിയാകോവയാണ് വീഴ്ത്തിയത്. സ്കോർ: 7-5, 4-6, 6-1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.