മെൽബൺ: ആസ്ട്രേലിയൻ ഓപൺ ടെന്നിസിൽ നിലവിലെ ചാമ്പ്യൻ യാനിക് സിന്നർ, സെർബിയൻ സൂപ്പർ താരം നൊവാക് ദ്യോകോവിച് തുടങ്ങിയവർ മൂന്നാം റൗണ്ടിൽ കടന്നു. ആസ്ട്രേലിയയുടെ ജെയിംസ് ഡക്ക് വർത്തിനെ 6-1, 6-4, 6-2 സ്കോറിനാണ് ഇറ്റാലിയൻ താരമായ സിന്നർ പുരുഷ സിംഗ്ൾസ് രണ്ടാം റൗണ്ടിൽ തോൽപിച്ചത്.
ഇറ്റലിയുടെ ഫ്രാൻസെസ്കോ മാസ്ട്രെല്ലിയെ 6-3, 6-2, 6-2ന് തോൽപിച്ച ദ്യോകോ 399ാം ഗ്രാൻഡ് സ്ലാം മത്സര വിജയം ആഘോഷിച്ചു. നോർവേയുടെ കാസ്പർ റൂഡ് 6-3, 7-5, 6-4ന് സ്പെയിനിന്റെ ജൗമെ മുനാറിനെയും ഇറ്റലിയുടെ ലോറെൻസോ മുസേറ്റി 6-3, 6-3, 6-4ന് സഹതാരം ലോറെൻസോ സൊനേഗോയെയും യു.എസിന്റെ ബെൻ ഷെൽട്ടൻ 6-3, 6-2, 6-2ന് ആസ്ട്രേലിയയുടെ ഡാൻ സ്വീനിയെയും പരാജയപ്പെടുത്തി മുന്നേറി.
യു.എസ് താരങ്ങൾ തമ്മിൽ നടന്ന വനിത സിംഗ്ൾസ് മത്സരങ്ങളിൽ നിലവിലെ ചാമ്പ്യൻ മഡിസൻ കീസ് 6-1, 7-5ന് ആഷ് ലിൻ ക്രൂഗറിനെയും ജെസീക പെഗുല 6-0, 6-2ന് മാക്കാർട്ട്നി കെസ്ലെറെയും വീഴ്ത്തി. പോളണ്ടിന്റെ ഇഗ സ്വിയാറ്റക് 6-2, 6-3ന് ചെക്ക് റിപ്പബ്ലിക്കിന്റെ മേരി ബൗസ്കോവയെയും ജപ്പാന്റെ നാവോമി ഒസാക 6-3, 4-6, 6-2ന് റുമേനിയയുടെ സോറാന സിർസ്റ്റീയയെയും കസാഖ്സ്താന്റെ എലേന റിബാകിന 7-5, 6-2ന് ഫ്രാൻസിന്റെ വർവര ഗ്രാച്ചേവയെയും യു.എസിന്റെ അമാൻഡ അനിസിമോവ 6-1, 6-4ന് ചെക്കിന്റെ കാറ്റെറിന സിനിയാക്കോവയെയും മടക്കി മൂന്നാം റൗണ്ടിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.