വൈറലായി അൽകാരസിന്റെ പുതിയ വിളിപ്പേര്

മെൽബൺ: ഒരു പുതിയ വിളിപ്പേര് ടെന്നീസ് ലോകത്തിന് കൗതുകമായി. ആസ്ട്രേലിയൻ ഓപൺ രണ്ടാം റൗണ്ടിൽ കാർലോക് അൽകാരസും യാനിക് ഹോഫ്മാനും തമ്മിലുള്ള മത്സരത്തിനിടയിലാണ് അൽകാരസിനെ കാണികളിലാരാൾ ‘കാർലോസ് നടാൽ’ എന്ന് വിളിച്ചത്.

വിളി കാണികളും താരവും ആസ്വദിച്ചതും ആസ്ട്രേിയൻ ഓപൺ പ്രധാന വേദിയായ റോഡ് ലേവർ അറീന ചിരിയിൽ മുങ്ങിയതും  നിമിഷങ്ങൾക്കകം വൈറലായി. സ്​പെയിനിന്റെ പുതിയ ടെന്നീസ് വിസ്മയമായ അൽകാരസിനെ സ്​പെയിനിന്റെ എക്കാലത്തെയും മികച്ച താരമായ റാഫേൽ നദാലുമായി ഉപമിക്കുന്നവർ ഏറെയാണ്. നദാലിനോടും അൽകാരസിനോടുമുള്ള ടെന്നീസ് പ്രേമികളുടെ സ്നേഹം ഒന്നായി കാർലോസ് നദാൽ പിറന്നപ്പോൾ അത് ട്രെൻഡായി മാറുകയായിരുന്നു. ലോക ഒന്നാം നമ്പർ താരമായ അൽകാരസ് മറ്റ് ഗ്രാൻഡ് സ്ലാമുകൾ നേടിയിട്ടുണ്ടെങ്കിലും ആസ്ട്രേിയൻ ഓപണിൽ ഇതുവരെ കിരീടമില്ല. ഇക്കുറി മാറ്റുണ്ടാകുമെന്നാണ് അൽകാരസ് ആരാധകർ വിശ്വസിക്കുന്നത്. 

Tags:    
News Summary - now alacarez has a new viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.