ലണ്ടൻ: വിംബ്ൾഡൺ ടെന്നിസിൽ സൂപ്പർ താരങ്ങളായ യാനിക് സിന്നറും ഇഗ സ്വിയാറ്റക്കും മൂന്നാം റൗണ്ടിൽ കടന്നു. ലോക നമ്പറുകാരനായ ഇറ്റാലിയൻ താരം സിന്നർ പുരുഷ സിംഗ്ൾസ് രണ്ടാം റൗണ്ടിൽ ആസ്ട്രേലിയയുടെ അലക്സാണ്ടർ വുകിചിനെയാണ് തോൽപിച്ചത്. സ്കോർ: 6-1, 6-1, 6-3.
വനിതകളിൽ മുൻ ലോക ഒന്നാം നമ്പറുകാരി പോളണ്ടിന്റെ സ്വിയാറ്റക് 5-7, 6-2, 6-1ന് യു.എസിന്റെ കാറ്റി മക്നാലിയെയും മടക്കി. അതേസമയം, യു.എസിന്റെ മാഡിസൺ കീസും ജപ്പാന്റെ നാവോമി ഒസാകയും മൂന്നാം റൗണ്ടിൽ പുറത്തായി. വനിത സിംഗ്ൾസ് മത്സരത്തിൽ ജർമനിയുടെ ലോറ സീമണ്ട് 6-3, 6-3 സ്കോറിന് കീസിനെ വീഴ്ത്തിയപ്പോൾ റഷ്യൻ താരം അനസ്തേസ്യ പാവ്ലിയുടെ ചെങ്കോവയോട് 3-6, 6-4, 6-4ന് ഒസാക മുട്ടുമടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.