യു.എസ് ഓപൺ: മെദ് വെദേവ്, മറേ, സെറീന മുന്നോട്ട്; സിമോനയെ അട്ടിമറിച്ച് യുക്രെയ്ൻകാരി

ന്യൂയോർക്: യു.എസ് ഓപണിൽ മുൻനിര താരങ്ങൾക്ക് ജയത്തോടെ തുടക്കം. നിലവിലെ ചാമ്പ്യൻ റഷ്യയുടെ ഡാനീൽ മെദ് വെദേവ്, മുൻ ജേതാക്കളായ സെറീന വില്യംസ്, ആൻഡി മറേ തുടങ്ങിയവർ രണ്ടാം റൗണ്ടിലേക്കു മുന്നേറി. പുരുഷ സിംഗ്ൾസിൽ അമേരിക്കയുടെ സ്റ്റെഫാൻ കോസ് ലോവിനെ 6-2, 6-4, 6-0ത്തിനാണ് മെദ് വെദേവ് വീഴ്ത്തിയത്. മറേ അർജന്റീനയുടെ ഫ്രാൻസിസ്കോ സെറുൻഡോലോയെ 7-5, 6-3, 6-3ന് മറികടന്നു. വിരമിക്കൽ പ്രഖ്യാപിച്ച സെറീന, മോണ്ടിനെഗ്രോയുടെ ഡാങ്ക കൊവിനിക്കിനെ തോൽപിച്ചും രണ്ടാം റൗണ്ടിലെത്തി. സ്കോർ: 6-3, 6-3.

അതേസമയം, മുൻ ഫ്രഞ്ച് ഓപൺ-വിംബ്ൾഡൻ ജേതാവ് റുമേനിയയുടെ സിമോന ഹാലെപിനെ ഇതാദ്യമാ‍യി ഗ്രാൻഡ്സ്ലാമിലേക്ക് യോഗ്യത നേടിയ യുക്രെയ്നിന്റെ ഡാറിയ സ്നിഗൂർ അട്ടിമറിച്ചു.

124ാം റാങ്കുകാരിയായ സ്നിഗൂർ ഏഴാം സീഡ് സിമോനക്കെതിരെ 6-2, 0-6, 6-4 സ്കോറിനാണ് ജയിച്ചത്. താൻ ഏറെ സന്തോഷവതിയും വികാരഭരിതയുമാണെന്ന് മത്സരശേഷം സ്നിഗൂർ കണ്ണീരോടെ പറഞ്ഞു. റഷ്യൻ അധിനിവേശത്തിൽ താളംതെറ്റിയ യുക്രെയ്നിയൻ കായികരംഗത്തിന് ഉണർവ് നൽകുന്നതായി വിജയം.

Tags:    
News Summary - US Open day one: Ukraine’s Daria Snigur stuns Simona Halep – as it happened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.