പ്രീക്വാർട്ടറിൽ കടന്ന സെറീന വില്യംസ്
ന്യൂയോർക്: ആദ്യ സെറ്റിൽ ഒന്നൊന്നായി പിഴവുകൾ. അൺഫോഴ്സ്ഡ് എററും ബ്രേക് പോയൻറ് വഴങ്ങിയും പ്രതിസന്ധിയിലായ നിമിഷങ്ങൾ. എന്നാൽ, തുടർന്നുള്ള രണ്ടു സെറ്റിൽ സെറീന മികവിലേക്കുയർന്നു.
ഒന്നാം സെറ്റിലെ തോൽവിക്കു പിന്നാലെ തുടർച്ചയായി രണ്ടു സെറ്റ് ജയിച്ച് സെറീന സ്റ്റൈലിൽ തന്നെ യു.എസ് ഒാപൺ വനിത സിംഗ്ൾസ് പ്രീക്വാർട്ടറിലേക്ക്. കരിയറിലെ 24ാം ഗ്രാൻഡ്സ്ലാമിലേക്ക് കുതിക്കുന്ന സെറീന വില്യംസ് അട്ടിമറിക്കാരി െസ്ലാവെയ്ൻ സ്റ്റീഫൻസിന് മുന്നിലാണ് വിറച്ചു ജയിച്ചത്. സ്കോർ: 2-6, 6-2, 6-2.
ഒന്നാം സെറ്റിൽ 4-2ന് പിന്നിൽ നിൽക്കെ ബ്രേക് പോയൻറ് മികവിലായിരുന്നു െസ്ലാവെയ്ൻ ജയിച്ചത്. എതിരാളിയുടെ ക്രോസ് കോർട്ട്, ഫോർഹാൻഡ് ഷോട്ടുകൾക്ക് മുന്നിൽ സെറീനക്ക് താളം വീണ്ടെടുക്കാനായില്ല. എന്നാൽ, ഒന്നാം സെറ്റ് കൈവിട്ടശേഷം കളി മാറി.
സെറിന വില്യംസിെൻറ ജയത്തിനു പിന്നാലെ സന്തോഷം പ്രകടിപ്പിക്കുന്ന മകൾ ഒളിമ്പിയയും ഭർത്താവ് അലക്സിസ് ഒഹാനിയനും
തുടരെ എയ്സുകൾ പറത്തി സെറീന അതിവേഗം പോയൻറുകൾ കൂട്ടി. രണ്ടു പോയൻറ് മാത്രം നൽകി അടുത്ത രണ്ടു സെറ്റും ആധികാരികമായി ജയിച്ച് അവർ പ്രീക്വാർട്ടർ ഉറപ്പാക്കി.
യു.എസ് ഒാപണിൽ 102ാം ജയം സ്വന്തമാക്കിയ സെറീന വില്യംസ് ക്രിസ് എവർട്ടിെൻറ 101 ജയം എന്ന റെക്കോഡും മറികടന്നു. ടൂർണമെൻറ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിജയം നേടിയ താരമെന്ന റെക്കോഡാണ് ആറുതവണ യു.എസ് ഒാപൺ നേടിയ സെറീന സ്വന്തമാക്കിയത്.
വനിതകളിൽ വിക്ടോറിയ അസരെങ്ക, സോഫിയ കെനിൻ എന്നിവരും പ്രീക്വാർട്ടറിൽ കടന്നു. പുരുഷ വിഭാഗത്തിൽ ഡൊമനിക് തീം, ഡാനിൽ മെദ്വദേവ് എന്നിവരും പ്രീക്വാർട്ടറിലെത്തി. ക്രൊയേഷ്യയുടെ മരിൻ സിലിചിനെ 6-2, 6-2, 3-6, 6-3 സ്കോറിനാണ് തീം വീഴ്ത്തിയത്.
പുരുഷ ഡബ്ൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-കാനഡയുടെ ഡെനിസ് ഷാപോവലോവ് സഖ്യം ആറാം സീഡ് ജോടിയെ തോൽപിച്ച് ക്വാർട്ടറിലെത്തി. കെവിൻ ക്രാവിസ്- ആന്ദ്രെ മിയസ് ജോടിക്കെതിരെയാണ് ബൊപ്പണ്ണ സഖ്യത്തിെൻറ ജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.