മ​ത്സ​ര​ശേ​ഷം ഇ​ഗ സ്വി​യാ​റ്റ​ക്കി​നെ ആ​ശ്ലേ​ഷി​ക്കു​ന്ന അ​രീ​ന സ​ബ​ല​ങ്ക

ഫ്ര​ഞ്ച് ഓ​പ​ൺ: ചാമ്പ്യൻ സ്വിയാറ്റക് പുറത്ത്; സബലങ്ക-ഗോഫ് ഫൈനൽ

പാ​രി​സ്: നിലവിലെ ചാമ്പ്യൻ ഇഗ സ്വിയാറ്റക്കിനെ പുറത്താക്കി അരീന സബലങ്ക ഫ്രഞ്ച് ഓപൺ വനിത സിംഗ്ൾസ് ഫൈനലിൽ പ്രവേശിച്ചു. സെമി ഫൈനലിൽ 7-6, 4-6, 6-0ത്തിനായിരുന്നു പോളിഷ് താരത്തിനെതിരെ ബെലറൂസുകാരിയുടെ ജയം. ശനിയാഴ്ച നടക്കുന്ന കിരീടപ്പോരാട്ടത്തിൽ യു.എസ് താരം കൊകൊ ഗോഫിനെ സബലങ്ക നേരിടും. രണ്ടാം സെമിയിൽ ഫ്രാൻസിന്റെ ലോയിസ് ബോയ്സനെ 6-1, 6-2ന് തോൽപിച്ചാണ് ഗോഫ് കടന്നത്.

അതേസമയം, കഴിഞ്ഞ വർഷത്തെ റണ്ണറപ്പ് അലക്സാണ്ടർ സ്വരേവിനെ ഫ്രഞ്ച് ഓപൺ ടെന്നിസ് ക്വാർട്ടർ ഫൈനലിൽ തോൽപിച്ച് നൊവാക് ദ്യോകോവിച് പുരുഷ സെമിയിൽ പ്രവേശിച്ചു. സ്കോർ: 4-6, 6-3, 6-2, 6-4. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം സെമിയിൽ കിരീട ഫേവറിറ്റുകളിലൊരാളായ ഇറ്റാലിയൻ സൂപ്പർ താരം യാനിക് സിന്നറാണ് ദ്യോകോവിചിന്റെ എതിരാളി.

ക്വാർട്ടറിൽ ഇഞ്ചോടിഞ്ച് പൊരുതിയാണ് ജർമൻ താരമായ സ്വരേവ് ആദ്യ സെറ്റ് 4-6ന് പിടിച്ചത്. രണ്ടാം സെറ്റ് 6-3ന് കൈക്കലാക്കിയ ദ്യോകോവിച് പിന്നെ തിരിഞ്ഞുനോക്കിയില്ല. മുൻ ലോക ഒന്നാം നമ്പറുകാരനായ ദ്യോകോ 25 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടത്തിലേക്ക് ഒരു പടി അടുത്തു. ആദ്യ സെമിയിൽ നിലവിലെ ചാമ്പ്യൻ സ്പെയിനിന്റെ കാർലോസ് അൽകാരസിനെ ഇറ്റലിയുടെ ലോറെൻസോ മുസേറ്റി നേരിടും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.