വിംബിൾഡണിൽ പിന്മാറ്റം ഹൈലെവൽ; നദാലിനു പിറകെ ഒസാകയും

ലണ്ടൻ: ഗ്രാന്‍റ്​സ്ലാം ഗ്ലാമർ വേദിയായ വിംബിൾഡണിൽനിന്ന്​ പിന്മാറ്റം പ്രഖ്യാപിച്ച്​ മുൻനിര താരങ്ങൾ. ജപ്പാന്‍റെ നഓ​മി ഒസാകയാണ്​ ഒടുവിൽ പിന്മാറ്റം പ്രഖ്യാപിച്ചത്​. ഫ്രഞ്ച്​ ഓപണിൽ ഏറെ മുന്നേറിയ ശേഷം താരം പിന്മാറുന്നതായി പ്രഖ്യാപിച്ച്​ ഞെട്ടിച്ചിരുന്നു. മാനസിക പ്രശ്​നങ്ങളുള്ളതിനാൽ കുടുംബത്തി​നും ചങ്ങാതിമാർക്കുമൊപ്പം സമയം കണ്ടെത്താനാണ്​ നടപടിയെന്നാണ്​ വിശദീകരണം. സ്വന്തം നാടായ ജപ്പാനിൽ നടക്കുന്ന ഒളിമ്പിക്​സിൽ പക്ഷേ, കളിക്കാനുണ്ടാകുമെന്ന്​ അവർ പറയുന്നു. ഫ്രഞ്ച്​ ഓപണിൽ മാധ്യമങ്ങ​െള കാണാൻ വിസമ്മതിച്ചതിനു പിന്നാലെയായിരുന്നു പിന്മാറ്റം. വിംബിൾഡണിലും മാധ്യമങ്ങളെ കാണാൻ നിൽക്കാത്ത സാഹചര്യം ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന്​ സംഘാടകർ അറിയിച്ചിരുന്നു. ഇതാണോ നടപടിക്ക്​ കാരണമെന്ന്​ വ്യക്​തമല്ല.

റാഫേൽ നദാൽ ആണ്​ വിംബിൾഡണിൽനിന്ന്​ ആദ്യമായി പിന്മാറുന്ന മുൻനിര താരം. 2008ലും 2010ലും വിംബിൾഡൺ കിരീടം ചൂടിയ നദാൽ ഫ്രഞ്ച്​ ഓപൺ സെമിയിൽ ദ്യോകോവിച്ചിനോട്​ പരാജയപ്പെട്ടിരുന്നു. കളിമൺ കോർട്ടിലെ നീണ്ട പോരാട്ടങ്ങൾക്ക്​ ഇടവേള ആയാണ്​ പിന്മാറ്റമെന്ന്​ നദാൽ അറിയിച്ചു. ഒളിമ്പിക്​സിലും ഇത്തവണ നദാൽ റാക്കറ്റേന്തില്ല.

ജൂൺ അവസാനത്തിലാണ്​ വിംബിൾഡൺ പോരാട്ടങ്ങൾക്ക്​ തുടക്കമാകുന്നത്​. കോവിഡിൽ സമയ ക്രമം തെറ്റിയതിനാൽ ഫ്രഞ്ച്​ ഓപൺ കഴിഞ്ഞ്​ രണ്ടാഴ്ച മാത്രമാണ്​ വിംബിൾഡണിലേക്ക്​ ദൂരം. 2008, 2016 ഒളിമ്പിക്​സുകളിൽ സ്വർണ ​െമഡൽ ജേതാവാണ്​ നദാൽ.

Tags:    
News Summary - Rafael Nadal pulls out of Wimbledon and Tokyo 2020 Olympics Games

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.