വാക്സിനെടുത്തില്ല; ദ്യോകോവിച്ചിന് വിസ നിഷേധിച്ച്​ ആസ്ട്രേലിയ

മെൽബൺ: വാക്സിനെടുക്കാതെ ആസ്ട്രേലിയൻ ഓപണിൽ കളിക്കാനെത്തിയ നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ നൊ​വാ​ക്​ ദ്യോ​കോ​വി​ച്ചി​ന് ആസ്ട്രേലിയ വിസ നിഷേധിച്ചു. മെൽബണിലെത്തിയ താരത്തെ വിമാനത്താവളത്തിൽ മണിക്കൂറുകളോളം തടഞ്ഞുവെച്ചു.  ഇന്ന്​ തന്നെ താരത്തെ തിരിച്ചയച്ചേക്കും.

വാക്സിൻ ഡോസുകൾ മുഴുവൻ എടുത്തില്ലെങ്കിലും ടൂർണ്ണമെന്‍റിൽ പങ്കെടുക്കാൻ ആസ്ട്രേലിയൻ ഓപൺ അധികൃതർ ഇളവ് നൽകിയെന്ന് സമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചായിരുന്നു താരം വിമാനം കയറിയത്. എന്നാൽ മെൽബണിലെത്തിയപ്പോൾ പ്രവേശനം നിഷേധിക്കപ്പെട്ടു. കോവിഡ് മഹാമാരിയുടെ പ്രാരംഭ ഘട്ടം മുതൽ കർശന നിയന്ത്രണങ്ങൾ പാലിച്ചു പോരുന്ന രാജ്യമാണ് ആസ്ട്രേലിയ. 

അതേസമയം, ദ്യോ​കോ​വി​ച്ചി​ന്​ മെ​ഡി​ക്ക​ൽ ഇ​ള​വ്​ അ​നു​വ​ദി​ച്ച ആസ്​ട്രേലിയൻ ഓപൺ അധികൃതർ ഇ​ന്ത്യ​യു​ടെ 17കാ​ര​നാ​യ കൗ​മാ​ര താ​രം അ​മ​ൻ ദാ​ഹി​യ​ക്ക്​​ ഇ​തേ കാ​ര​ണം​പ​റ​ഞ്ഞ്​ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചതും വിവാദമായിരുന്നു. ഇ​ന്ത്യ​യി​ൽ കൗ​മാ​ര​ക്കാ​ർ​ക്ക്​ വാ​ക്സി​ൻ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ ന​ൽ​കി​ത്തു​ട​ങ്ങി​യ​ത്. പു​റം​രാ​ജ്യ​ങ്ങ​ളി​ലെ​ത്തി വാ​ക്സി​നെ​ടു​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും സാ​മ്പ​ത്തി​ക പ്ര​യാ​സം കു​രു​ക്കാ​വുകയായിരുന്നു. ലോ​ക 78ാം ന​മ്പ​ർ താ​ര​ത്തി​ന്‍റെ പ​രി​ശീ​ല​ക​ൻ ജി​ഗ്​​നേ​ഷ്​ റാ​വ​ൽ ഇ​തി​നെ​തി​രെ രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തിയിരുന്നു.

ദ്യോകോക്ക്​ ഇളവ് നല്കുന്നതിനെതിരെ ആസ്​ട്രേലിയയിൽ കടുത്ത പ്രതിഷേധമുണ്ടായിരുന്നു. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നാ‍യിരുന്ന ഈ വിഷയത്തിൽ ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസന്‍റെ പ്രതികരണം. ഇളവുകളനുവദിച്ചെന്ന അവകാശവാദമല്ലാതെ തെളിവുകളടങ്ങുന്ന രേഖ ഹാജരാക്കിയില്ലെങ്കിൽ അടുത്ത വിമാനത്തിൽ തന്നെ നാട്ടിലേക്ക് തിരിച്ചു പോകേണ്ടി വരുമെന്ന് നേരത്തെ തന്നെ പ്രസിഡണ്ട് മോറിസൺ മുന്നറിയിപ്പ് നൽകിയിരുന്നു.

താരത്തെ പിന്തുണച്ച് സെർബിയ പ്രതികരണമറിയിച്ചിട്ടുണ്ട്​. രാജ്യം മൊത്തം ഒപ്പമുണ്ടെന്ന് സെർബിയൻ പ്രസിഡണ്ട് താരത്തെ ഫോണിൽ വിളിച്ചറിയിച്ചു. നടപടിക്കെതിരെ ദ്യോക്കോയുടെ അഭിഭാഷകൻ അപ്പീൽ നല്കും. ജനുവരി 17 ന് നടക്കാനിരിക്കുന്ന ആസ്ട്രേലിയൻ ഓപൺ മത്സരങ്ങൾക്ക് ദ്യോക്കോവിച്ചിന് പ്രത്യേക പരിഗണന നല്കിയിട്ടില്ലെന്ന് ടൂർണമെന്‍റ് മേധാവി വ്യക്തമാക്കി.

Tags:    
News Summary - Novak Djokovic visa to enter Australia cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.