ഫ്രഞ്ച്​ ഓപണിൽ ഇന്ന്​ നദാൽ–ദ്യോകോ കിരീടപ്പോരാട്ടം

പാരിസ്​: ടെന്നിസ്​ പ്രേമികൾ കാത്തിരുന്ന ഇതിഹാസപ്പോരാട്ടത്തിന്​ വീണ്ടും റോളങ്​ ഗാരോ വേദിയാവുന്നു. സമകാലിക ടെന്നിസിലെ മുഖ്യവൈരികളായ റാഫേൽ നദാലും നൊവാക്​ ദ്യോകോവിച്ചും മുഖാമുഖം. താരങ്ങൾ ഒരുപാട്​ പിറന്നെങ്കിലും കോർട്ടിലെ തലയെടുപ്പ്​ ഇൗ 34ഉം, 33ഉം വയസ്സുകാർക്കുതന്നെ. ഫ്രഞ്ച്​ ഒാപൺ പുരുഷ സെമിയിൽ ഡീഗോ ഷ്വാർട്​സ്​മാനെ തോൽപിച്ചാണ്​ ​നദാൽ ഫൈനലിലെത്തിയത്​. നാലുമണിക്കൂർ നീണ്ട അഞ്ചു സെറ്റ്​ പോരാട്ടത്തിൽ സ്​റ്റിഫാനോ സിറ്റ്​സിപാസിനെ വീഴ്​ത്തിയാണ്​ നൊവാക്​ ദ്യോകോവിച്ചി​െൻറ ഫൈനൽ പ്രവേശം.

റാങ്കിങ്ങിൽ രണ്ടാമതാണെങ്കിലും കളിമണ്ണി​െൻറ കൂട്ടുകാരാനായ നദാലി​െൻറ കുതിപ്പ്​ ആധികാരികമാണ്​. ഒരു സെറ്റ്​പോലും പാഴാക്കാതെയാണ്​ സ്​പാനിഷ്​ താരം ഫൈനലിലെത്തിയത്​. ഒന്നാം സീഡായ ദ്യോകോവിച്ചിന്​ ക്വാർട്ടറും സെമിയും ഉൾപ്പെടെ മൂന്നു തവണ ​സെറ്റ്​ കൈവിടേണ്ടി വന്നു. സിറ്റ്​സിപാസിനെതിരെ 6-3, 6-2, 5-7, 4-6, 6-1 സ്​കോറിനാണ്​ ജയിച്ചത്​.

56 നദാൽ x ദ്യോകോവിച്​ 56ാം മുഖാമുഖമാണിത്​. ഇതുവരെ കഴിഞ്ഞ 55 ഏറ്റുമുട്ടലിൽ മുൻതൂക്കം ദ്യോകോവിച്ചിനുതന്നെ (29 തവണ). നദാൽ 26 മത്സരങ്ങളിൽ ജയിച്ചു.

2006- ഫ്രഞ്ച്​ ഒാപൺ ക്വാർട്ടർ ഫൈനലിലാണ്​ ആദ്യമായി ഇരുവരും ഏറ്റുമുട്ടിയത്​. അന്ന്​ നദാലിനായിരുന്നു ജയം. 16 ഗ്രാൻഡ്​സ്ലാമിൽ 16ാം ഏറ്റുമുട്ടൽ. ഇവിടെ മുൻതൂക്കം നദാലിന്​ (9). ദ്യോകോ ആറു തവണ ജയിച്ചു.

8 ഇതുവരെ ​എട്ടു തവണ ഗ്രാൻഡ്​സ്ലാം ഫൈനലിൽ ഏറ്റുമുട്ടി. ഇവിടെ 4-4ന്​ സമനിലയിൽ. ദ്യോകോവിച്​: ആസ്​ട്രേലിയൻ ഒാപൺ (2012, 2019), വിംബ്​ൾഡൺ (2011), യു.എസ്​ ഒാപൺ (2011). റാഫേൽ നദാൽ: ഫ്രഞ്ച്​ ഒാപൺ (2012, 2014), യു.എസ്​ ഒാപൺ (2010, 2013).


  • ദ്യോകോവിച്ചി​െൻറ ഗ്രാൻഡ്​സ്ലാം കിരീടങ്ങളുടെ എണ്ണം- 17

ആസ്​ട്രേലിയൻ ഒാപൺ (8)

ഫ്രഞ്ച്​ ഒാപൺ (1)

വിംബ്​ൾഡൺ (5)

യു.എസ്​ ഒാപൺ (3)


  • റാഫേൽ നദാലി​െൻറ ഗ്രാൻഡ്​സ്ലാം കിരീടങ്ങളുടെ എണ്ണം- 19

ഒരു കിരീടത്തോടെ റോജർ ഫെഡററുടെ 20 എന്ന ലോക റെക്കോഡിനൊപ്പമെത്താം

ആസ്​ട്രേലിയൻ ഒാപൺ (1)

ഫ്രഞ്ച്​ ഒാപൺ (12)

വിംബ്​ൾഡൺ (2)

യു.എസ്​ ഒാപൺ (4)

Tags:    
News Summary - Novak Djokovic to face Rafael Nadal in French Open final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.