ദ്യോകോവിച്ചിന്‍റെ അപ്പീൽ കോടതി തള്ളി; താരത്തെ നാടുകടത്താൻ ആസ്ട്രേലിയ

സിഡ്നി: ലോക ഒന്നാംനമ്പർ ടെന്നീസ് താരമായ സെർബിയയുടെ നൊവാക് ദ്യോകോവിച്ചിന് കനത്ത തിരിച്ചടി. വിസ റദ്ദാക്കിയ ആസ്‌ട്രേലിയന്‍ ഭരണകൂടത്തിന്റെ നപടി ചോദ്യം ചെയ്ത് ദ്യോകോവിച്ച് നല്‍കിയ അപ്പീല്‍ കോടതി തള്ളി. നാളെ ആരംഭിക്കാനിരിക്കുന്ന ആസ്ട്രേലിയൻ ഓപ്പണിൽ ദ്യോകോവിച്ചിന് മത്സരിക്കാനാവില്ല. വിസ റദ്ദായതോടെ താരത്തെ ഉടൻ നാടുകടത്തും. മൂന്ന് വർഷത്തേക്ക് ആസ്ട്രേലിയയിൽ പ്രവേശിക്കുന്നതിനും വിലക്കുണ്ട്.

വാ​ക്​​സി​നെ​ടു​ക്കാ​തെ ആ​സ്​​ട്രേ​ലി​യ​ൻ ഓ​പ​ൺ ക​ളി​ക്കാ​നെ​ത്തി​യതാണ് ദ്യോകോവിച്ചിന് തിരിച്ചടിയായത്. ഇതേത്തുടർന്ന് ദ്യോ​കോ​വി​ച്ചി​നെ പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന്​ ഭീ​ഷ​ണി​യാ​യി ആ​സ്​​ട്രേ​ലി​യൻ അധികൃതർ പ്രഖ്യാപിക്കുകയായിരുന്നു. 34കാ​ര​നായ താരത്തെ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ പാ​ർ​പ്പി​ക്കു​ന്ന ഹോട്ടലിലേ​ക്ക്​ മാ​റ്റുകയും ചെയ്തിരുന്നു.

ജ​നു​വ​രി ആ​റി​നാ​ണ്​ താ​ര​ത്തി​ന്‍റെ വി​സ ആ​ദ്യം റ​ദ്ദാ​ക്കി​യ​ത്. ദി​വ​സ​ങ്ങ​ൾ ത​ട​വി​ൽ ക​ഴി​ഞ്ഞ​ശേ​ഷം കോ​ട​തി ഇ​ട​പെ​ട്ട്​ പു​നഃ​സ്ഥാ​പി​ച്ചിരുന്നു. ഇ​തു​പ്ര​കാ​രം കോ​ർ​ട്ടി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​തി​നി​ടെ കു​ടി​യേ​റ്റ മ​ന്ത്രി അ​ല​ക്സ്​ ഹോ​ക്ക്​ പ്ര​ത്യേ​ക അ​ധി​കാ​രം പ്ര​യോ​ഗി​ച്ച്​ വീ​ണ്ടും വി​സ റ​ദ്ദാ​ക്കി. മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക്​ യാ​ത്രാവി​ല​ക്കും പ്ര​ഖ്യാ​പി​ച്ചു. രാ​ജ്യ​ത്ത്​ ജ​നം ക​ലാ​പ​ത്തി​നി​റ​ങ്ങാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു ന​ട​പ​ടി. ക​ടു​ത്ത കോ​വി​ഡ്​ ലോ​ക്​​ഡൗ​ൺ തു​ട​രു​ന്ന രാ​ജ്യ​ത്ത് വാക്സിനെടുക്കാത്ത​ വി​ദേ​ശ താ​ര​ത്തി​ന്​ അ​നു​മ​തി ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു.




 

10ാം ആ​സ്​​ട്രേ​ലി​യ​ൻ ഓ​പ​ൺ കി​രീ​ട​മെ​ന്ന റെക്കോർഡ് നേട്ടം ലക്ഷ്യമിട്ടിറങ്ങിയ ദ്യോകോവിച്ചിന് വിലക്ക് കനത്ത തിരിച്ചടിയായി. ഇതോടെ, സം​ഘാ​ട​ക​ർ​ക്ക്​ ദ്യോ​കോ​യെ ഒ​ഴി​വാ​ക്കി ഇനി പു​തി​യ ഷെ​ഡ്യൂ​ൾ പ്ര​ഖ്യാ​പി​ക്കേ​ണ്ടി​വ​രും.

ഡിസംബര്‍ 16ന് താന്‍ കോവിഡ് പോസിറ്റീവായിരുന്നതിനാലാണ് വാക്സിന്‍ എടുക്കാതിരുന്നത് എന്നാണ് ദ്യോകോ കോടതിയില്‍ വാദിച്ചത്. എന്നാല്‍, അതിന്റെ പിറ്റേന്ന് ചടങ്ങുകളില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ഇതോടെ കോവിഡ് ചട്ടങ്ങളുമായി ബന്ധപ്പെട്ട വീഴ്ചകള്‍ താരത്തിന് തന്നെ സമ്മതിക്കേണ്ടിവന്നിരുന്നു. 

Tags:    
News Summary - Novak Djokovic loses appeal against Australia visa cancellation, to be deported

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.