പരിക്ക്; നദാൽ പിന്മാറി

വിം​ബ്ൾ​ഡ​ൺ: വിംബ്ൾഡൻ ടെന്നിസ് പുരുഷ സിംഗ്ൾസ് സെമി ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച നടക്കാനിരിക്കെ റെക്കോഡ് ഗ്രാന്റ്സ്ലാം ചാമ്പ്യൻ റാഫേൽ നദാൽ പരിക്കിനെ തുടർന്ന് പിന്മാറി. ക്വാർട്ടർ ഫൈനലിനിടെ നദാലിന് അടിവയറ്റിൽ പരിക്കേറ്റിരുന്നു. ആസ്ട്രേലിയയുടെ നിക്ക് കിർഗിയോസിനെ നദാൽ സെമിയിൽ നേരിടേണ്ടിയിരുന്നത്. നിലവിലെ ചാമ്പ്യൻ സെർബിയയുടെ നൊവാക് ദ്യോകോവിചും ബ്രിട്ടന്റെ കാമെറോൺ നോരീയും തമ്മിലാണ് മറ്റൊരു സെമി.

ബുധനാഴ്ച ക്വാർട്ടർ ഫൈനലിൽ അടിവയറ്റിലെ പരിക്കും വേദനയും സഹിച്ചായിരുന്നു അമേരിക്കയുടെ ടെയ് ലർ ഫ്രിറ്റ്സിനെതിരെ നദാലിന്റെ പോരാട്ടം. ആദ്യ മൂന്ന് സെറ്റുകളില്‍ രണ്ടും നഷ്ടപ്പെട്ട ശേഷമായിരുന്നു തിരിച്ചുവരവ്. 3-6, 7-5, 3-6, 7-5, 7-6 (10-4) സ്‌കോറിന് ജയിച്ചുകയറി. ആദ്യ സെറ്റിൽ കണ്ടത് ഫ്രിറ്റ്‌സിന്റെ മേധാവിത്വമായിരുന്നു. കടുത്ത പോരാട്ടത്തിലൂടെ രണ്ടാം സെറ്റ് നേടി. ഇടക്ക് അടിവയറ്റിലെ വേദനയെ തുടര്‍ന്ന് ചികിത്സ തേടി. കളി കണ്ടുകൊണ്ടിരുന്ന പിതാവടക്കം മതിയാക്കാൻ നിർദേശിച്ചെങ്കിലും നദാല്‍ കൂട്ടാക്കിയില്ല. വേദന സഹിച്ച് പൊരുതവെ മൂന്നാം സെറ്റ് നഷ്ടപ്പെടുത്തി. തുടര്‍ന്ന് നാലും അഞ്ചും സെറ്റുകളിൽ നദാല്‍ വിജയം നേടുകയായിരുന്നു.  

Tags:    
News Summary - Injury; Rafael Nadal Withdraws From Wimbledon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.