''ഒപ്പം ഐസ്​ക്രീം കഴിക്കാൻ ഞാനുണ്ടാകും''- ടോക്യോ ഒളിമ്പിക്സിന്​ മുമ്പ്​​ പി.വി സിന്ധുവിനോട്​ പ്രധാനമന്ത്രി മോദി

ടോക്യോ: ഒളിമ്പിക്​സിൽ വലിയ ഉയരങ്ങൾ ഇനിയും അകലെ നിൽക്കുന്ന രാജ്യത്തിന്‍റെ യശസ്സുയർത്താൻ പ്രോൽസാഹനവും പ്രചോദനവും പകർന്ന്​ പ്രധാനമന്ത്രി മോദി. ജൂലൈ 23ന്​ ടോകിയോയിൽ തിരശ്ശീല ഉയരാനിരിക്കെ​ ജപ്പാനിലേക്ക്​ പറക്കുന്ന ദേശീയ താരങ്ങളുമായി പ്രധാനമന്ത്രി ആശയ വിനിമയം നടത്തി. റിയോ ഒളിമ്പിക്​സിൽ വെള്ളിമെഡൽ ജേതാവായ പി.വി സിന്ധുവിനോടും ഇതിന്‍റെ ഭാഗമായി സംസാരിച്ചു.

ഒളിമ്പിക്​സിനൊരുങ്ങുന്നതിനാൽ നിയന്ത്രണം പാലിക്കേണ്ടിവന്നുവെന്നും അതിനാൽ ഐസ്​ ക്രീം കഴിക്കാറില്ലെന്നും പറഞ്ഞ സിന്ധുവിനോട്​ അതുകഴിഞ്ഞ്​ കാണുകയാണെങ്കിൽ കൂടെ ഐസ്​ ക്രീം കഴിക്കുമെന്ന്​ മോദി പറഞ്ഞു.

മറ്റു അത്​ലറ്റുകൾക്കൊപ്പം പ്രധാനമന്ത്രിയോട്​ സംസാരികാനായത്​ സന്തോഷകരമായ അനുഭവമാണെന്ന്​ ഇതിനു ശേഷം സിന്ധു മാധ്യമങ്ങളോട്​ പറഞ്ഞു. അദ്ദേഹത്തോട്​ സംവദിക്കാൻ അവസരം ലഭിച്ചത്​ ആദരമാണെന്നും അവർ കൂട്ടിച്ചേർത്തു.

കേന്ദ്ര കായിക, യുവജന കാര്യ മന്ത്രി അനുരാഗ്​ താക്കൂർ വിഡിയോ കോൺഫറൻസിങ്​ വഴിയാണ്​ കൂടിക്കാഴ്ച സംഘടിപ്പിച്ചത്​. സഹമന്ത്രിമാരായ നിസിത്​ പ്രമാണിക്​, കിരൺ റിജിജു എന്നിവരും താരങ്ങളായ മേരി കോം, മണിക ബത്ര, ദ്യുതി ചന്ദ്​, ദീപിക കുമാരി, സാജൻ പ്രകാശ്​ എന്നിവരും പ​ങ്കെടുത്തു.

126 അത്​ലറ്റുകളാണ്​ ടോകിയോ ഒളിമ്പിക്​സിൽ ഇന്ത്യക്കായി വിവിധ ഇനങ്ങളിൽ മെഡൽ തേടി ഇറങ്ങുന്നത്​.

Tags:    
News Summary - ‘I’ll Eat Ice-Cream With You’: PM Modi Tells PV Sindhu Ahead Of Tokyo Olympics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.