ഫ്രഞ്ച് ഓപൺ: സെമിയിൽ സ്വിയാറ്റക്കും സബലങ്ക‍യും

പാരിസ്: ഫ്രഞ്ച് ഓപണിൽ സൂപ്പർ സെമി ഫൈനൽ. കിരീട ഫേവറിറ്റുകളായ ഇഗ സ്വിയാറ്റക്കും അരീന സബലങ്കയും വ്യാഴാഴ്ച ഏറ്റുമുട്ടും.

നിലവിലെ ചാമ്പ്യനും പോളണ്ട് താരവുമായ സ്വിയാറ്റക് വനിത സിംഗ്ൾസ് ക്വാർട്ടർ ഫൈനലിൽ യുക്രെയ്നിന്റെ എലീന സ്വിറ്റോലിനയെയാണ് തോൽപിച്ചത്. സ്കോർ: 6-1, 7-5. ചൈനയുടെ ഒളിമ്പിക് ചാമ്പ്യൻ ക്വിൻവെൻ ഷെങ്ങിനെ ബെലറൂസ് താരം സബലങ്കയും മടക്കി. സ്കോർ: 7-6, 6-3.

ബുധനാഴ്ച പുരുഷ സിംഗ്ൾസ് ക്വാർട്ടർ ഫൈനലിൽ സെർബിയൻ ഇതിഹാസം നൊവാക് ദ്യോകോവിചിനെ ജർമൻ സൂപ്പർ താരം അലക്സാൻഡർ സ്വരേവ് നേരിടും. ലോക ഒന്നാം നമ്പറുകാരൻ ഇറ്റലിയുടെ യാനിക് സിന്നറിന് കസാഖ്സ്താന്റെ അലക്സാൻഡർ ബബ്ലിക്കാണ് എതിരാളി. യു.എസ് വനിത താരങ്ങളായ കൊകൊ ഗോഫും മഡിസൻ കീസും സെമി തേടി ഇന്ന് മുഖാമുഖമെത്തും.

റഷ്യയുടെ മിറ ആൻഡ്രീവയും ഫ്രാൻസിന്റെ ലോയിസ് ബോയ്‍സനും ക്വാർട്ടറിൽ ഏറ്റുമുട്ടും.

Tags:    
News Summary - French Open: Iga Swiatek sets up semi-final clash vs Aryna Sabalenka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.