പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം യുഎസ് താരം കൊകൊ ഗാഫ് സ്വന്തമാക്കി. കലാശപ്പോരിൽ ബെലാറൂസിന്റെ ലോക ഒന്നാം നമ്പര്‍ താരം ആര്യാന സബലേങ്കയെ പരാജയപ്പെടുത്തിയാണ് കൊകൊ ഗാഫ് തന്‍റെ ആദ്യ ഫ്രഞ്ച് ഓപൺ കിരീടത്തിൽ മുത്തമിട്ടത്. ആദ്യ സെറ്റ് നഷ്ടമായെങ്കിലും പിന്നീട് ശക്തമായി തിരിച്ചുവന്ന യു.എസ് താരം വിജയം സ്വന്തമാക്കുകയായിരുന്നു.
ആദ്യ സെറ്റില്‍ കടുത്ത പോരാട്ടമാണ് റോളണ്ട് ഗാരോസില്‍ നടന്നത്. വിട്ടുകൊടുക്കാതെ ലോകറാങ്കിങ്ങിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളവർ പോരാടിയപ്പോള്‍ ടൈബ്രേക്കറില്‍ ആര്യാന സെബലങ്ക 7-6(7-5) എന്ന സ്കോറിൽ സെറ്റ് സ്വന്തമാക്കി. പിന്നീടുള്ള രണ്ട് സെറ്റുകൾ 6-2, 6-4 എന്ന സ്‌കോറിനാണ് കൊകൊ ഗാഫ് സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.