‘ഫ്രീ ഫലസ്തീൻ’ ലഘുലേഖകൾ വിതറി പ്രതിഷേധം; ആസ്ട്രേലിയൻ ഓപണിനിടെ നാടകീയ രംഗങ്ങൾ

സിഡ്നി: ആസ്ട്രേലിയൻ ഓപൺ ടെന്നിസിനിടെ സ്റ്റേഡിയത്തിൽ ‘ഫ്രീ ഫലസ്തീൻ’ ലഘുലേഖകൾ വിതറിയത് നാടകീയ രംഗങ്ങൾക്കിടയാക്കി. അലക്സാണ്ടർ സ്വരേവും കാമറൂൺ നോറിയും തമ്മിലുള്ള പുരുഷന്മാരുടെ നാലാം റൗണ്ട് മത്സരത്തിനിടെയാണ് സംഭവം. ഗാലറിയിലുണ്ടായിരുന്ന തൊപ്പിയും മാസ്കും ധരിച്ചയാൾ ലഘുലേഖകൾ വലിച്ചെറിയുകയായിരുന്നു. ഇതിനെ തുടർന്ന് മത്സരം അൽപസമയം നിർത്തിവെച്ചു.

‘നിങ്ങൾ ടെന്നിസ് കാണുമ്പോൾ ഗസ്സയിൽ ബോംബുകൾ വർഷിക്കുന്നു, ഫ്രീ ഫലസ്തീൻ’ -എന്നിങ്ങനെയായിരുന്നു ലഘുലേഖയിൽ ഉണ്ടായിരുന്നത്. കോർട്ടിലേക്ക് വീണ ഇവ ബാളെടുക്കുന്ന കുട്ടികൾ ഉടൻ എടുത്തുമാറ്റുകയും പ്രതിഷേധക്കാരനെ സുരക്ഷ ജീവനക്കാർ മാറ്റുകയും ചെയ്ത ശേഷമാണ് കളി പുനരാരംഭിച്ചത്. അഞ്ച് സെറ്റിലേക്ക് നീണ്ട മത്സരത്തിൽ 7-5, 3-6, 6-3, 4-6, 7-6 (10/3) എന്ന സ്കോറിന് അൽകാരസ് ജയിച്ചുകയറി. നാല് മണിക്കൂറിലധികമാണ് മത്സരം നീണ്ടത്. 

Tags:    
News Summary - 'Free Palestine' pamphlets distributed in protest; Dramatic scenes during the Australian Open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.