വിംബിൾഡണിൽ പരിക്കി​െൻറ ദിനം; ജയത്തിനരികെ കാൽമുട്ടിളകി എതിരാളി പിൻമാറി, രക്ഷപ്പെട്ട്​​ ഫെഡറർ

ലണ്ടൻ: കോവിഡ്​ പിടിച്ചും അല്ലാതെയും താരങ്ങൾ പിൻവാങ്ങി നിറംമങ്ങിയ വിംബിൾഡണിൽ പരിക്കുവലച്ച്​ മത്സരങ്ങൾ. ഒന്നാം റൗണ്ടിൽ സെറീന വില്യംസ്​ ഉൾപെടെ രണ്ടുപേരാണ്​ പരിക്കേറ്റ്​ മണിക്കുറുകളുടെ വ്യത്യാസത്തിൽ മടങ്ങിയത്​.

രണ്ട്​ സെറ്റ്​ നേടി ബഹുദൂരം മുന്നിൽനിൽക്കെ പരിക്കേറ്റ്​ എതിരാളി മടങ്ങിയപ്പോൾ വിംബിൾഡൺ ഒന്നാം റൗണ്ടിൽ അട്ടിമറിയിൽനിന്ന്​ രക്ഷപ്പെട്ട്​ ഫെഡ്​ എക്​സ്​പ്രസ്​. എട്ടുതവണ വിംബിൾഡൺ ജേതാവായ ആറാം സീഡായ ഫെഡറർ ലോക റാങ്കിങ്ങിൽ 41ാമനായ അഡ്രിയൻ മന്നാറിനോക്കെതിരെ 6-4 6-7 (3-7) 3-6 4-2ന്​ നിൽക്കു​േമ്പാഴാണ്​ കാൽമുട്ടിന്​ പരിക്കേറ്റ്​ മന്നാറിനോ മടങ്ങിയത്​. മുടന്തി കോർട്ടിൽനിന്ന്​ പിൻവാങ്ങു​േമ്പാൾ വിംബിൾഡൺ സെൻറർ കോർട്ടിലെ കാണികൾ എഴുന്നേറ്റുനിന്നാണ്​ യാത്രയാക്കിയത്​.

ആദ്യ സെറ്റ്​ ഫെഡറർക്ക്​ മുന്നിൽ കൈവിട്ട ശേഷം രണ്ടും മൂന്നും സെറ്റുകൾ പിടിച്ച മന്നാറിനോക്കെതിരെ അടുത്ത സെറ്റിൽ നേരിയ മേൽക്കൈ ഫെഡറർ നേടിയിരുന്നു. എന്നാൽ, ഒന്നര വർഷത്തോളമായി കാൽമുട്ടിന്​ പരിക്ക്​ വലക്കുന്ന ഫെഡറർക്ക്​ മുന്നോട്ടുപോക്ക്​ പ്രയാസമാകുന്നിടത്താണ്​ എതിരാളി മടങ്ങിയത്​. ​

20 തവണ ഗ്രാൻറ്​സ്ലാം ജേതാവായ സ്വിസ്​ താരത്തിന്​ രണ്ടാം റൗണ്ടിൽ ഫ്രഞ്ച്​ താരം റിച്ചാഡ്​ ഗാസ്​കറ്റ്​ ആണ്​ എതിരാളി.

സമാനമായ സംഭവത്തിൽ അല്യക്​സാന്ദ്ര സസ്​നോവിച്ചുമായി കളി അഞ്ചാം സെറ്റിൽനിൽക്കെ യു.എസ്​ താരം സെറീന വില്യംസാണ്​ വീണുപരിക്കേറ്റത്​. 

Tags:    
News Summary - Eight-time champion Roger Federer avoided a huge Wimbledon upset as injury robbed France's Adrian Mannarino of the chance to earn a memorable win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.