റോം: ഇറ്റാലിയൻ ഓപൺ വനിത സിംഗ്ൾസ്, ഡബ്ൾസ് കിരീടങ്ങളിൽ മുത്തമിട്ട് ജാസ്മിൻ പാവോലിനി. സിംഗ്ൾസിൽ യു.എസിന്റെ കോകോ ഗോഫിനെയാണ് ശനിയാഴ്ച രാത്രിയിലെ ഫൈനലിൽ തോൽപിച്ചത്.
സ്കോർ: 6-4, 6-2. പാവോലിനിയും ഇറ്റലിയുടെത്തന്നെ സാറ ഇറാനിയും ചേർന്ന സഖ്യം ഡബ്ൾസിലും ജേതാക്കളായി. റഷ്യയുടെ വെറോണിക കുദെർമെറ്റോവ-ബെൽജിയത്തിന്റെ എലിസ് മെർട്ടെൻസ് കൂട്ടുകെട്ടിനെ ഞായറാഴ്ച കലാശക്കളിയിൽ ഇവർ വീഴ്ത്തി. സ്കോർ: 6-4, 7-5.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.