പാപ്പരായി പ്രഖ്യാപിച്ചതിനുശേഷം സ്വത്തുക്കൾ ഒളിപ്പിച്ചു; ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കറിന് രണ്ടര വർഷം തടവ്

ലണ്ടൻ: പാപ്പരായി പ്രഖ്യാപിച്ചതിനുശേഷം സ്വത്തുക്കൾ ഒളിപ്പിച്ച കുറ്റത്തിന് ജർമൻ ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കറെ ബ്രിട്ടീഷ് കോടതി രണ്ടര വർഷം തടവിന് ശിക്ഷിച്ചു. 2017 ജൂൺ 21ന് ബെക്കറെ ബാങ്ക്റപ്സി ആൻഡ് കമ്പനീസ് കോടതി പാപ്പരായി പ്രഖ്യാപിച്ചിരുന്നു.

എന്നാൽ, കടബാധ്യതകൾ കൊടുത്തുതീർക്കാതിരിക്കാനായി വിംബിൾഡൺ ട്രോഫികൾ ഉൾപ്പെടെ ലക്ഷകണക്കിന് രൂപയുടെ ആസ്തികൾ അധികൃതരിൽനിന്ന് മറച്ചുപിടിച്ചു എന്നതാണ് ബോറിസിനെതിരായ കുറ്റം. സൗത്ത്വാക്കിലെ ക്രൗണ്‍ കോടതിയാണ് മുന്‍ ലോക ടെന്നീസ് ചാമ്പ്യനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

സ്‌പെയ്നിലെ മല്ലോര്‍ക്കയിലുള്ള ബെക്കറിന്റെ എസ്റ്റേറ്റിന്‍റെ പേരിലെടുത്ത മൂന്ന് മില്യണ്‍ പൗണ്ടിന്റെ വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ പാപ്പരായി പ്രഖ്യാപിച്ചത്. ബിസിനസ്സിലെ തിരിച്ചടികളാണ് താരത്തെ കടക്കെണിയിലാക്കിയത്.

Tags:    
News Summary - Boris Becker Jailed For Two And A Half Years In UK For Hiding Assets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.