ആസ്ട്രേലിയൻ ഓപ്പൺ നാട്ടുകാരി ആഷ് ലി ബാർതിക്ക്; ആസ്ട്രേലിയൻ താരം കിരീടം ചൂടുന്നത് 44 വർഷത്തിനുശേഷം

മെൽബൺ: ആസ്ട്രേലിയൻ ഓപ്പൺ വനിത സിംഗ്ൾസ് കിരീടം ടോപ് സീഡും ആതിഥേയതാരവുമായ ആഷ് ലി ബാർതിക്ക്. നേരിട്ടുള്ള രണ്ടു സെറ്റുകൾക്കാണ് യു.എസിന്‍റെ ഡായിയേല കോളിൻസിനെ പരാജയപ്പെടുത്തിയത്. സ്കോർ: 6-3, 7-6.

44 വർഷത്തിനുശേഷമാണ് ഒരു ആസ്ട്രേലിയൻ താരം ആസ്ട്രേലിയൻ ഓപ്പണിൽ കിരീടം ചൂടുന്നത്. ബാർതിയുടെ കരിയറിലെ മൂന്നാമത്തെ ഗ്രാൻഡ്സ്ലാം കീരീടമാണിത്. 25 കാരിയായ ബാർതി 2019ൽ ഫ്രഞ്ച് ഓപ്പണും 2021ൽ വിംബിൾഡണും നേടിയിരുന്നു.

1978ൽ ആസ്ട്രേലിയക്കാരി ക്രിസ് ഒനീൽ ആണ് ആസ്ട്രേലിയൻ ഓപ്പണിൽ അവസാനമായി കിരീടം ചൂടിയത്.


Tags:    
News Summary - Australian Open: Ashleigh Barty defeats Danielle Collins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.