ലണ്ടൻ: ഏറ്റവുമൊടുവിൽ ഫ്രഞ്ച് ഓപണിലും കിരീടം ചൂടി കുതിപ്പ് തുടരുന്ന കാർലോസ് അൽകാരസിന് കരിയറിലെ 250ാം ജയം. ക്യൂൻസ് ക്ലബ് സെമിയിൽ നാട്ടുകാരനായ റോബർട്ടോ ബോട്ടിസ്റ്റ ആഗട്ടിനെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയാണ് തുടർച്ചയായ 17ാം ജയവുമായി കിരീടത്തിലേക്ക് ഒരു ചുവട് അകലെയെത്തിയത്.
സ്കോർ 6-4, 6-4. രണ്ടാം സെമിയിൽ രണ്ടാം സീഡുകാരനായ ബ്രിട്ടീഷ് താരം ഡ്രെയ്പറെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ കടന്ന് ലെഹെക്കയും ഫൈനലിലെത്തി. സ്കോർ- 6-4, 4-6, 7-5.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.