സ്വർണമുനമ്പിൽ... സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ അണ്ടർ 18 പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന തിരുവനന്തപുരം ജില്ലയുടെ ഷീബ സ്റ്റീഫൻ

(വലത്ത് നിന്ന് രണ്ടാമത്)  

സംസ്ഥാന ജൂനിയർ അത്‍ലറ്റിക് മീറ്റ്; പാലക്കാടൻ മുന്നേറ്റം

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന 66ാമത് സംസ്ഥാന ജൂനിയർ അത്‍ലറ്റിക് മീറ്റിൽ പാലക്കാടൻ മുന്നേറ്റം. മീറ്റിന്റെ രണ്ടാം ദിവസത്തെ മത്സരങ്ങൾ പൂർത്തിയാകുമ്പോഴും പാലക്കാട് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. വെള്ളിയാഴ്ച അഞ്ച് മീറ്റ് റെക്കോഡുകളാണ് പിറന്നത്. 19 സ്വർണവും 12 വെള്ളിയും 13 വെങ്കലവുമായി 305.33 പോയന്റാണ് പാലക്കാടിന്. 231.5 പോയന്റ് നേടിയ എറണാകുളമാണ് രണ്ടാം സ്ഥാനത്ത്.

14 സ്വർണവും ഏഴ് വെള്ളിയും 15 വെങ്കലവുമാണ് എറണാകുളത്തിന്. 11 സ്വർണവും 16 വെള്ളിയും അഞ്ച് വെങ്കലവുമായി 228 പോയന്റ് നേടിയ കോഴിക്കോട് മൂന്നാം സ്ഥാനത്താണ്. രണ്ടാം ദിനത്തിൽ പിറന്ന അഞ്ച് റെക്കോഡുകളിൽ രണ്ടെണ്ണം കാസർകോടിനാണ്.

പെൺകുട്ടികളുടെ അണ്ടർ 18 ഷോട്ട്പുട്ടിൽ കാസർകോടിന്റെ വി.എസ്. അനുപ്രിയ, പെൺകുട്ടികളുടെ അണ്ടർ 14 ഷോട്ട്പുട്ടിൽ കാസർകോടിന്റെ പാർവണ ജിതേഷ്, ആൺകുട്ടികളുടെ അണ്ടർ 14 ഷോട്ട്പുട്ടിൽ എറണാകുളത്തിന്‍റെ ജീവൻ ഷാജു, ഹൈജമ്പിൽ കോഴിക്കോടിന്റെ സി.പി. അഷ്മിക, ഹെപ്റ്റാത്തലണിൽ തിരുവനന്തപുരത്തിന്റെ അഭിഷേക് പി. ജയൻ എന്നിവരാണ് റെക്കോഡിനുടമകൾ.

Tags:    
News Summary - State Junior Athletic Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.