ഡിഡിഎൽജെ പോസുമായി ചാഹലും ഭാര്യയും; ചിത്രങ്ങൾ വൈറൽ

ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലിൻ്റെയും ഭാര്യ ധനശ്രീ വർമ്മയുടെയും പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു. ഷാരൂഖ് - കജോൾ ജോഡികൾ തകർത്തഭിനയിച്ച ‘ദിൽവാലെ ദുൽഹനിയാ ലേജായേംഗെ’ എന്ന ചിത്രത്തിലെ ഒരു രംഗം പുനഃസൃഷ്ടിക്കുകയായിരുന്നു ഇരുവരും. "പ്രകൃതിയുടെ തെറാപ്പി: ഗ്രാമത്തിലൂടെ ഒരു നടത്തം," മഞ്ഞപ്പൂക്കൾ നിറഞ്ഞ വയലിന് സമീപത്തുനിന്ന് ക്ലിക്കുചെയ്‌ത തൻ്റെയും ഭാര്യയുടെയും ചിത്രങ്ങൾ ഇൻസ്റ്റയിൽ പങ്കുവെച്ചുകൊണ്ട് ചാഹൽ കുറിച്ചു.

ചിത്രം പങ്കുവെച്ചതിന് പിന്നാലെ ഡിഡിഎൽജെ-യിലെ രംഗവുമായി അതിനുള്ള സാമ്യം അറിയിച്ചുകൊണ്ട് നിരവധിപേരാണ് കമന്റുകളുമായി എത്തിയത്.

യുസ്‌വേന്ദ്ര ചാഹൽ നിലവിൽ രഞ്ജി ട്രോഫിയിൽ ഹരിയാനയ്ക്ക് വേണ്ടി കളിക്കുകയാണ്. ഏറെ കാലമായി അവസരം ലഭിക്കാത്ത താരം വൈകാതെ തന്നെ ഇന്ത്യക്കായി ടെസ്റ്റ് കളിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.

അതേസമയം, നെറ്റിസൺസിന്റെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയാണ് ധനശ്രീ. ഇന്‍സ്റ്റഗ്രാമില്‍ 55 ലക്ഷം ഫോഴളോവേഴ്സുള്ള ധനശ്രീ, ചാഹലിനൊപ്പമുള്ള ഡാന്‍സ് വീഡിയോകളിലൂടെയാണ് പ്രശസ്തി നേടിയത്. നിലവിൽ പ്രശസ്ത ഡാൻസ് റിയാലിറ്റി ടിവി ഷോയായ 'ജലക് ദിഖ്‌ല ജാ'യുടെ ഭാഗമാണ് ധനശ്രീ. 

Tags:    
News Summary - Yuzvendra Chahal and wife Recreate SRK-Kajol Scene From DDLJ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.