'കോഹ്​ലിക്ക്​ ഫുട്​ബാളിലുമുണ്ട് പിടി'; ദൂരെ നിന്നും ക്രോസ്​ബാറിൽ ഷോട്ട്​ കൊള്ളിക്കുന്ന വിഡിയോ കാണാം VIDEO

ന്യൂഡൽഹി: ഇന്ത്യൻ ടീം നായകൻ വിരാട്​ കോഹ്​ലി ലോക ക്രിക്കറ്റിലെ രാജാവായി വാഴുന്നയാളാണ്​. കോഹ്​ലിക്കുമുന്നിൽ വഴിമാറാത്ത ബാറ്റിങ്​ റെക്കോർഡുകളും റൺമലകളും ഇനി അപൂർവം മാത്രം. എന്നാൽ ക്രിക്കറ്റിനൊപ്പം ഫുട്​ബാളിലും തനിക്ക്​ പിടിയുണ്ടെന്ന്​ തെളിയിക്കുന്ന വിഡിയോ പങ്കുവെച്ചിരിക്കുകയാണ്​ കോഹ്​ലി.

ക്രോസ്​ ബാറിന്​ മീറ്ററുകൾ അകലേ നിന്നും ഷോട്ട്​ കൊള്ളിക്കുന്ന വിഡിയോയാണ്​ കോഹ്​ലി പങ്കുവെച്ചത്​. 'അവിചാരിതമായി സംഭവിച്ച ക്രോസ്​ ബാർ ചാലഞ്ച്​' എന്നാണ്​ കോഹ്​ലി ക്യാപ്​ഷനായി നൽകിയത്​.

കടുത്ത ഫുട്​ബാൾ ആരാധകനായ കോഹ്​ലിയുടെ ഇഷ്​ട ടീം ജർമനിയും പ്രിയ താരം ക്രിസ്​റ്റ്യാനോ റൊണാൾഡോയുമാണ്​. ഇംഗ്ലീഷ്​ താരം ഹാരികെയ്​ൻ അടക്കമുള്ളവരും കോഹ്​ലിയുടെ സുഹൃത്തുക്കളാണ്​. 

Full View


Tags:    
News Summary - virat kohli crossbar challenge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.