Posted On
date_range Updated On
date_range 'നിങ്ങൾ ഞങ്ങൾക്കെല്ലാം പ്രചോദനമാണ്'; മീരാഭായ് ചാനു ലിയാണ്ടർ പേസിനെ സന്ദർശിച്ചു
മുംബൈ: ടോക്യോ ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവ് മീരാഭായ് ചാനു ടെന്നീസ് താരം ലിയാണ്ടർ പേസിനെ സന്ദർശിച്ചു. കേന്ദ്ര കായിക മന്ത്രി കിരൺ റിജിജുവിന്‍റെ സാന്നിധ്യത്തിലായിരുന്നു സന്ദർശനം.
''നിങ്ങളെ കണ്ടതിൽ ഞാൻ അനുഗ്രഹീതയാണ്. ഞങ്ങളെപ്പോലുള്ളവർക്ക് നിങ്ങൾ വലിയ പ്രചോനമാണ്'' -മീരാഭായ് ചാനു ട്വിറ്ററിൽ കുറിച്ചു. 1996 അറ്റ്ലാന്റ ഒളിമ്പിക്സിൽ വെങ്കല മെഡൽ ജേതാവാണ് ചാനു.
മീരാഭായ് ചാനു ബുധനാഴ്ച ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറുടെ വസതിയിലെത്തിയിരുന്നു. സചിനുമായുള്ള കൂടിക്കാഴ്ച പ്രചോദനം പകരുന്നതാണെന്ന് മീരാഭായ് ചാനു പറഞ്ഞിരുന്നു. ചാനുവിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സചിനും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.