Posted On
date_range Updated On
date_range സ്ഥാനം തെറ്റിയ തോളെല്ല് സ്വയം ശരിയാക്കി ഹിറ്റ്മാൻ; വിഡിയോ വൈറൽ
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദനത്തിനിടെയുള്ള രോഹിത് ശർമയുടെ ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. സ്ഥാനം തെറ്റിയ തോളെല്ല് നായകൻ രോഹിത് ശർമ പുനഃസ്ഥാപിക്കുന്നതാണ് വിഡിയോ.
ആദ്യ ഇന്നിങ്സിൽ, ജോ റൂട്ടും ജോണി ബെയർസ്റ്റോയും ഇംഗ്ലണ്ടിനായി ബാറ്റ് ചെയ്യുമ്പോൾ, റൂട്ടിന്റെ ഒരു ഷോട്ട് തടഞ്ഞതിന് പിന്നാലെ രോഹിത് അസ്വസ്ഥനായി കാണപ്പെട്ടിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ വലത് കൈയിൽ പിടിച്ച് നിൽക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. അദ്ദേഹത്തിന്റെ വലത് ഷോൾഡറിന്റെ സ്ഥാനം തെറ്റുകയായിരുന്നു. എന്നാൽ, താരം തന്നെ സ്വന്തമായി അത് ശരിയാക്കുന്നതും വിഡിയോയിൽ കാണാം. സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.