റെക്കോർഡ്​ തകർത്തത്​ നിങ്ങളായതിൽ സന്തോഷം മഹിഭായ്​; അപൂർവ്വ നേട്ടത്തിൽ ധോണിയെ അഭിനന്ദിച്ച്​ റെയ്​ന

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവുമധികം മല്‍സരങ്ങൾ കളിച്ച താരമെന്ന റെക്കോര്‍ഡ് ചെന്നൈ സൂപ്പർ കിങ്​സ്​ നായകൻ മന്ദ്രേ സിങ്​ ധോണിക്ക്​. സൺറൈസേഴ്​സ്​ ഹൈദരാബാദിനെതിരെ ഇന്ന്​ നടന്ന മത്സരമടക്കം 194 ​െഎ.പി.എൽ മത്സരങ്ങളാണ്​ ധോണി ഇതുവരെ കളിച്ചിരിക്കുന്നത്​. 193 മത്സരങ്ങൾ കളിച്ച സഹതാരം സുരേഷ്​ റൈനയാണ്​ ​തൊട്ടുപുറകിലുള്ളത്​. വ്യക്തിപരമായ കാരണങ്ങളാല്‍ ഈ സീസണിൽ നിന്നും വിട്ടുനിൽക്കുകയാണ്​ റെയ്‌ന. അതോടെ ധോണി ഒന്നാമനാവുകയായിരുന്നു.

എന്തായാലും, ത​െൻറ റെക്കോർഡ്​ തട്ടിയെടുത്ത ടീമംഗവും അടുത്ത സുഹൃത്തുമായ എംഎസ് ധോണിയെ റെയ്​ന അഭിനന്ദിച്ച് രംഗത്തെത്തി. ''ഐപിഎല്ലില്‍ ഏറ്റവുമധികം മല്‍സരങ്ങള്‍ കളിച്ച താരമായതില്‍ അഭിനന്ദനങ്ങള്‍ മഹി ഭായ്. എ​െൻറ റെക്കോര്‍ഡ് തിരുത്തിയത് നിങ്ങളായതില്‍ വളരെ സന്തോഷമുണ്ട്. ഇന്നത്തെ മല്‍സരത്തിന് എല്ലാ വിധ ആശംസകളും നേരുന്നു. ഈ സീസണിലെ ഐപിഎല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തീര്‍ച്ചയായും നേടുമെന്ന് തനിക്കുറപ്പുണ്ട്​''. -റെയ്‌ന ട്വീറ്റ് ചെയ്തു.

Tags:    
News Summary - Raina congratulates MS Dhoni for breaking his record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.