'പതഞ്‌ജലി ഐപിഎൽ സ്​പോൺസറായാൽ'; ​ സോഷ്യൽമീഡിയ ട്രോളുകൾ കാണാം

ന്യൂഡൽഹി: ഇരതേടി നടക്കുന്ന സോഷ്യൽ മീഡിയ ട്രോളൻമാർക്ക്​ മുന്നിൽ ഇന്ന്​ വീണുകിട്ടിയത്​ പതഞ്ജലി ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൻെറ സ്​പോൺസർഷിപ്പ്​ ഏറ്റെടുക്കുന്നെന്ന വാർത്തയാണ്​. അവരത്​ ആഘോഷമാക്കുകയും ചെയ്​തു.

വമ്പൻ തുകക്ക്​ അഞ്ച്​ വർഷത്തേക്ക്​ കരാർ ചെയ്​ത െഎ.പി.എൽ ടൈറ്റിൽ സ്​പോൺസർഷിപ്പിൽ നിന്നും വിവോ പിൻവാങ്ങിയതിന്​ പിന്നാലെ ബി.സി.സി.​െഎ പകരക്കാരെ തേടിക്കൊണ്ടിരിക്കുകയാണ്​. കഴിഞ്ഞ ദിവസം എക്കണോമിക്​ ടൈംസിനോട്​ സംസാരിക്കവേ പതഞ്ജലിയുടെ വക്​താവായ എസ്​.കെ ടിജരവാലയാണ്​ സന്നദ്ധത അറിയിച്ചത്​. ​െഎ.പി.എൽ പോലുള്ള ടൂർണമെൻറി​െൻറ ടൈറ്റിൽ സ്​പോൺസറാകാൻ സാധിച്ചാൽ ആഗോള മാർക്കറ്റിൽ പതഞ്ജലിക്ക്​ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നും അത്​ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും​ അദ്ദേഹം പറഞ്ഞിരുന്നു.

ട്രോളുകൾ കാണാം ( കടപ്പാട്​: International Chalu Union ​Troll republic)



















 


 


 


 


 


 


 


 


 


 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.