Posted On
date_range Updated On
date_range കാൾസണിന് മടുക്കുന്നു; ലോക ചാമ്പ്യൻഷിപ്പിനില്ല
ഓസ്ലോ: 2023ലെ ലോക ചെസ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനില്ലെന്ന് നിലവിലെ ജേതാവ് മാഗ്നസ് കാൾസൺ. നേടാനിനിയൊന്നും ബാക്കിയില്ലെന്നും പ്രത്യേകിച്ച് താൽപര്യം തോന്നാത്തതുകൊണ്ടാണ് മത്സരിക്കേണ്ടെന്ന് തീരുമാനിച്ചതെന്നും അഞ്ചു തവണ ലോക ചാമ്പ്യനായ കാൾസൺ തന്റെ പോഡ്‌കാസ്റ്റായ 'ദി മാഗ്നസ് ഇഫക്ട്' ആദ്യ എപ്പിസോഡിൽ പറഞ്ഞു. 2021ൽ ദുബൈയിൽ റഷ്യയുടെ നെപോംനിയാച്ചിക്കെതിരെ 7.5-3.5 വിജയത്തോടെയാണ് നോർവേ താരം കിരീടം നിലനിർത്തിയത്. കാൻഡിഡേറ്റ്സ് ടൂർണമെന്റ് ജേതാവായ നെപോംനിയാച്ചിയുടെ അടുത്ത ലോക ചാമ്പ്യൻഷിപ് എതിരാളി റണ്ണറപ്പ് ചൈനയുടെ ഡിങ് ലിറനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.