Posted On
date_range Updated On
date_range അംറബാത്തിന് നോമ്പ് തുറക്കാൻ പരിക്ക് അഭിനയിച്ച് സഹതാരം ലൂക്ക - വിഡിയോ വൈറൽ
മിലാൻ: ഇറ്റാലിയൻ സീരി എ യിൽ ഇന്റർമിലാനെതിരായ മത്സരം അവസാനത്തിലേക്ക് നീങ്ങവെ സഹതാരത്തിന് നോമ്പ് തുറക്കാൻ പരിക്ക് അഭിനയിച്ച് ഫിയറന്റീന ഡിഫൻഡർ. ഫിയറന്റീനക്ക് വേണ്ടി കളിക്കുന്ന മൊറോക്കോ ഡിഫൻഡർ സുഫിയാൻ അംറബാത്തിന് റമദാൻ വ്രതം മുറിക്കാൻ സമയമായെന്ന് മനസ്സിലായപ്പോഴാണ് ലൂക റാനിയേറി മനപ്പൂർവം നിലത്തുവീണത്.
താരത്തെ പരിചരിക്കാൻ മെഡിക്കൽ ടീം എത്തുന്നതിനിടെ സൈഡ് ലൈനിലേക്ക് ഓടിച്ചെന്ന് അംറബാത്ത് വെള്ളം കുടിക്കുന്നതും വാഴപ്പഴം കഴിക്കുന്നതും സ്ക്രീനിൽ കാണിച്ചപ്പോൾ കാണികളും അമ്പരന്നു. 1-0ത്തിന് ജയത്തിലേക്ക് നീങ്ങുകയായിരുന്നു അപ്പോൾ ഫിയറന്റീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.