'റൊണാൾഡോയെ മറന്നോ..?' മെസ്സി ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന്​ എംബാപ്പെ

പോർച്ചുഗൽ ഫുട്​ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയോട് യുവതാരം കെയ്‌ലിയൻ എംബാപ്പെക്കുള്ള ആരാധന എല്ലാവർക്കും സുപരിചിതമാണ്​. തന്‍റെ എക്കാലത്തേയും ആരാധനാപാത്രവും ലോകത്തിലെ ഏറ്റവും മികച്ച താരവും റൊണാൾഡോ ആണെന്ന്​ ഫ്രഞ്ച്​ താരമായ എംബാപ്പെ പലപ്പോഴായി വെളിപ്പെടുത്തിയിട്ടുമുണ്ട്.

മറ്റൊരു ഇതിഹാസ താരമായ ലയണൽ മെസ്സി പിഎസ്‌ജിയിലേക്ക്​ പോയ സമയത്ത് ഇത്​ വലിയ ചർച്ചയായി മാറുകയും ചെയ്​തിരുന്നു. എന്നാലിപ്പോൾ, മെസ്സിയെ കുറിച്ച്​ തുറന്നുപറഞ്ഞിരിക്കുകയാണ്​ താരം.

ക്ലബ് ബ്രൂഗേക്കെതിരെ കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷം ലയണൽ മെസിക്കൊപ്പം കളിക്കുന്നതിന്‍റെ അനുഭവം പങ്കുവെക്കുവേ അർജന്‍റീന നായകനെ ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന്​ എംബാപ്പെ വിശേഷിപ്പിക്കുകയായിരുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്ക് മത്സരം ജയിച്ച പിഎസ്‌ജിക്ക്​ വേണ്ടി എംബാപ്പയും മെസിയും രണ്ടു വീതം ഗോളുകളും നേടിയിരുന്നു.

"ലയണൽ മെസ്സിക്കൊപ്പം കളിക്കുന്നത് വളരെ എളുപ്പമാണ്. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് അദ്ദേഹം. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം ബാലൺ ഡി ഓർ നേടി. അതിന്​ പിന്നാലെ ഇന്ന് രണ്ട് ഗോളുകളും നേടി, അദ്ദേഹം സന്തോഷവാനാണ്, വരും കളികളിലും അദ്ദേഹം ഞങ്ങളെ സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. " -എംബാപ്പെ മാധ്യമങ്ങളോട്​ പറഞ്ഞു.

അതേസമയം, എംബാപ്പെയുടെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്​. റോണോ ആരാധകരും മെസ്സി ആരാധകരും പതിവുപോലെ ചേരി തിരിഞ്ഞ്​ വാഗ്വാദത്തിലാണ്​. 

Tags:    
News Summary - Kylian Mbappe forgets Ronaldo and calls Messi the worlds best player

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.