പുജാരയെ ചെന്നൈ വാങ്ങി; ഹേസൽവുഡിനെ ട്രോളി വസീം ജാഫർ

ഇന്ത്യയുടെ ടെസ്റ്റ്​ സ്​പെഷ്യലിസ്റ്റ്​ ചേതേശ്വർ പുജാരയെ ഇത്തവണത്തെ ​െഎ.പി.എൽ ലേലത്തിൽ ചെന്നൈ സൂപ്പർ കിങ്​സാണ്​ സ്വന്തമാക്കിയത്​. എന്നാൽ, മുൻ ഇന്ത്യൻ താരം വസീം ജാഫർ ഇതുമായി ബന്ധപ്പെട്ട്​ ട്രോളിയത്​ ആസ്​ട്രേലിയൻ പേസർ ജോഷ്​ ഹേസൽവുഡിനെയും.

ഒരു ടെസ്റ്റ്​ മത്സരത്തിനിടെ നിരാശനായി കാണപ്പെടുന്ന ഹേസൽവുഡി​െൻറ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട്​ വസീം ജാഫർ ഇങ്ങനെ എഴുതി - 'വീണ്ടും പുജാരക്ക്​ പന്തെറിയേണ്ടിവരുമെന്ന്​ നിങ്ങൾ മനസിലാക്കുന്ന ആ നിമിഷം'. ചെന്നൈ സൂപ്പർ കിങ്​സി​െൻറ ബൗളിങ്​ കുന്തമുനയായ ഹേസൽവുഡിന്​ നെറ്റ്​സിൽ പുജാരക്കെതിരെ പന്തെറിയേണ്ടിവരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ്​​ വസീം ജാഫർ താരത്തെ ട്രോളിയത്​.

ഇന്ത്യയുടെ ആസ്​ട്രേലിയൻ പര്യടനത്തിൽ ആതിഥേയരുടെ ബൗളർമാരെ ഏറ്റവും വെള്ളം കുടിപ്പിച്ച താരമായിരുന്നു പുജാര. പരമ്പരയിൽ പുജാര 928 പന്തുകളാണ്​ നേരിട്ടത്​. വിക്കറ്റിന്​ മുന്നിലുള്ള താരത്തി​െൻറ പാറപോലുള്ള നിൽപ്പ്​ പരമ്പരയിലുടനീളം ഇന്ത്യൻ ടീമിന്​ ഗുണകരമായിരുന്നു. 

Tags:    
News Summary - Jaffer trolls Hazlewood after CSK buy Pujara in IPL auction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.