Posted On
date_range Updated On
date_range ISL | കൈയടിക്കാൻ മൈതാനം നിറഞ്ഞു കാണികൾ; ഫൈനൽ തകർക്കും
പനാജി: ഫതോർദ മൈതാനത്ത് മാർച്ച് 20ന് രണ്ടു മഞ്ഞപ്പടകൾ ആവേശപ്പോരിനിറങ്ങുമ്പോൾ ഏറെ കാലത്തെ ഇടവേളക്കു ശേഷം മൈതാനം നിറച്ച് കാണികളെത്തും. ടിക്കറ്റ് വിൽപന തകൃതിയായി പുരോഗമിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് കോച്ച് വുകോമാനോവിച്ച് മലയാളത്തിൽ കാണികളെ ഗോവയിലേക്ക് സ്വാഗതം ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് മൈതാനം നിറയെ കാണികൾക്കെത്താൻ അധികൃതർ അനുമതി നൽകിയത്. കോവിഡ് സുരക്ഷയുടെ ഭാഗമായി രണ്ടു ഡോസ് വാക്സിൻ എടുത്തവരാകുക, അവസാന ഡോസ് 15 ദിവസം മുമ്പ് ആകുക, അതില്ലാത്തവർക്ക് 24 മണിക്കൂറിനുള്ളിൽ പി.സി.ആർ ടെസ്റ്റ് ചെയ്തവരാകുക തുടങ്ങിയ നിബന്ധനകൾ പാലിക്കണം. മാസ്ക് ധരിക്കൽ നിർബന്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.