Posted On
date_range Updated On
date_range വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് ഇന്ത്യൻ താരം അക്സർ പട്ടേൽ
കഴിഞ്ഞ വ്യാഴാഴ്ച വഡോദരയിൽ വെച്ചിട്ടായിരുന്നു ഇന്ത്യയുടെ ഓൾറൗണ്ടർ അക്സർ പട്ടേലിന്റെ വിവാഹം. അടുത്ത സുഹൃത്തായ മെഹ പട്ടേലിനെയായിരുന്നു അക്സർ വിവാഹം കഴിച്ചത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹച്ചടങ്ങിലെ ചിത്രങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു ആരാധകർ.
ഒടുവിൽ അക്സർ തന്നെ കല്യാണ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കുകയും ചെയ്തു. ‘‘എന്റെ ഉറ്റ സുഹൃത്തിനെ വിവാഹം കഴിച്ചു, ഞങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത ദിനമായിരുന്നു അത്. ഇത് കൂടുതൽ സവിശേഷമാക്കിയതിന് ഞങ്ങളുടെ എല്ലാ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നന്ദി’’. -ചിത്രങ്ങൾക്ക് അടിക്കുറിപ്പായി അക്സർ എഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.