ഒരു മാറ്റവുമില്ലല്ലേ ! കൗമാര കാലത്തെ കോഹ്‍ലി ഷോട്ടുകൾ; വീഡിയോ പങ്കുവെച്ച് ഐ.സി.സി
അന്താരാഷ്ട്ര ക്രിക്കറ്റിലെ മിന്നും താരങ്ങളുടെ അപൂർവ്വ വിഡിയോ പങ്കുവെച്ച് ഐ.സി.സി. വിരാട് കോഹ്‍ലി, കെ.എൽ രാഹുൽ, ജോ റൂട്ട്, ബാബർ അസം, സ്റ്റീവ് സ്മിത്ത്, ബെൻ സ്റ്റോക്സ് എന്നീ മുൻനിര താരങ്ങളുടെ പഴയതും പുതിയതുമായ ബാറ്റിങ് വിഡിയോ ആണ് തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ ഐ.സി.സി പോസ്റ്റ് ചെയ്തത്.
മേൽപറഞ്ഞ താരങ്ങളുടെ ഇപ്പോഴത്തെ ബാറ്റിങ് രീതിയും അവർ അണ്ടർ 19 ലോകകപ്പ് കളിക്കുമ്പോൾ കളിച്ച ഷോട്ടുകളും താരതമ്യം ചെയ്യുന്ന വിഡിയോ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ വൈറലായിരിക്കുകയാണ്. അണ്ടർ 19 ലോകകപ്പ് ഫൈനൽ നടക്കാനിരിക്കെയാണ് ഐ.സി.സി വ്യത്യസ്തമായ വിഡിയോയുമായി എത്തിയത്.
'ടെക്നിക്കുകൾ മാറുമായിരിക്കാം... പക്ഷെ ക്ലാസ് എന്നും നിലനിൽക്കും....' ഇപ്പോഴത്തെ വലിയ സൂപ്പർതാരങ്ങളെ അവരുടെ അണ്ടർ 19 ലോകകപ്പ് കളിക്കുന്ന കാലവുമായി താരതമ്യപ്പെടുത്തിയപ്പോൾ... ഏത് കളിക്കാരനാണ് ഏറ്റവും കൂടുതൽ മാറ്റം സംഭവിച്ചത്...?? - എന്ന ചോദ്യവും വിഡിയോക്ക് അടിക്കുറിപ്പായി ഐ.സി.സി ചേർത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.