ജോ റൂട്ടിന്​ ഐ.പി.എല്ലിൽ​ കളിക്കാൻ ആഗ്രഹം; മെഗാ ലേലത്തിൽ നറുക്ക്​ വീണേക്കും, കാരണമിതാണ്​...

ഇന്ത്യൻ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറകിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച്​ ഇംഗ്ലണ്ട്​ നായകൻ ജോ റൂട്ട്​. ​'ഡെയ്‌ലി ടെലിഗ്രാഫ്' ലെ ഒരു റിപ്പോർട്ട് അനുസരിച്ച്, റൂട്ട് 2022ൽ നടക്കാനിരിക്കുന്ന ഐ.പി.എൽ മെഗാ ലേലത്തിൽ തന്റെ പേര് നൽകാനൊരുങ്ങുകയാണ്​. ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗിൽ കളിക്കുക വഴി താരത്തിന്​ ടി20 ലോകകപ്പിൽ ഇംഗ്ലീഷ്​ ടീമിലിടം നേടാമെന്ന ലക്ഷ്യം കൂടിയുണ്ട്​.

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്​സ്​മാൻമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന താരമാണ്​ റൂട്ട്​. 2018 ലെ ലേലത്തിൽ വിൽക്കപ്പെടാതെ പോയതിന് ശേഷം അദ്ദേഹം ഐ.പി.എല്ലിൽ കളിച്ചിട്ടില്ല. എന്നാൽ രണ്ട് പുതിയ ടീമുകളെ ഉൾപ്പെടുത്തി അടുത്ത വർഷം നടക്കുന്ന ടൂർണമെൻറ്​ വിപുലീകരിക്കുന്നതിനാൽ, ഏതെങ്കിലുമൊരു ടീമിൽ താരത്തിന്​ നറുക്ക്​ വീഴുമെന്നാണ്​ ​പ്രതീക്ഷിക്കപ്പെടുന്നത്​.

ടെസ്റ്റ്​ മത്സരങ്ങളിൽ ഇംഗ്ലണ്ടിന്​ വേണ്ടി മികച്ച പ്രകടനം നടത്താറുള്ള റൂട്ടിന്​, പരിമിത ഒാവർ മത്സരങ്ങളിൽ ടീമിൽ ഇടംനേടാൻ കഴിയാറില്ല. 30 കാരനായ താരം അവസാനമായി ഇംഗ്ലണ്ടിന്​ വേണ്ടി ടി20 മത്സരം കളിച്ചത്​ 2019 മെയ്​ മാസത്തിലാണ്​. വരാനിരിക്കുന്ന ടി20 ലോകകപ്പ്​ ടീമിലും താരത്തിന്​ ഇടം ലഭിച്ചിട്ടില്ല. അടുത്ത ലോകകപ്പിലെങ്കിലും ഇംഗ്ലീഷ്​ നിരയിൽ കളിക്കാനാണ്​ പ്രീമിയർ ലീഗിൽ കളിക്കാൻ താരം ആഗ്രഹം പ്രകടിപ്പിക്കുന്നത്​. 

Tags:    
News Summary - England Test Cap Joe Root eyes maiden IPL stint next year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.