ഫുട്​ബാൾ താരങ്ങൾ ക്രിക്കറ്റ്​ കളിച്ചാൽ ഇങ്ങനെയിരിക്കും; ടോട്ടൻ ഹാം താരങ്ങളുടെ വിഡിയോ വൈറൽ VIDEO

ലണ്ടൻ: തകർപ്പൻ ഫോമിൽ ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ പന്തുതട്ടുന്ന ടോട്ടൻ ഹാം ഹോട്​സ്​പർ താരങ്ങളുടെ ക്രിക്കറ്റ്​ വിഡിയോ വൈറൽ. കളിക്കിടെ വേഗതയേറിയ ഷോട്ട്​ കാലുകൊണ്ട്​ തട്ടി ക്യാച്ചെടുത്ത ഡെ​​ലെ അലിയാണ്​ വിഡിയോയിലെ താരം. സൂപ്പർ താരങ്ങളായ ഗാരെത്​ ബെയിൽ, ഹാരി കെയ്​ൻ തുടങ്ങിയവരും വിഡിയോയിലുണ്ട്​.

കടുത്ത ക്രിക്കറ്റ്​ ആരാധകനായ ഇംഗ്ലണ്ടി​െൻറ മുൻ ഗോൾ കീപ്പർ ജോ ഹാർട്ടിന്​ ത​െൻറ പ്രകടനം ഇഷ്​ടപ്പെ​ട്ടോയെന്ന്​ ഡെലെ അലി ഇൻസ്​റ്റഗ്രാമിൽ വിഡിയോക്കൊപ്പം ചോദിക്കുന്നുണ്ട്​. 2019 ലോകകപ്പിനെത്തിയ ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലി ഹാരി കെയ്​നെ സന്ദർശിച്ചിരുന്നു. ക്രിക്കറ്റ്​ താരങ്ങൾ പരിശീലനത്തിനിടെ ഫുട്​ബാൾ കളിക്കാറുണ്ട്​, പക്ഷേ ഫുട്​ബാൾ താരങ്ങൾ തിരിച്ചുചെയ്യാറുണ്ടോയെന്ന്​ കോഹ്​ലി ചോദിച്ചിരുന്നു.

പ്രീമിയർ ലീഗിൽ 9 മത്സരങ്ങൾ പൂർത്തിയാക്കപ്പോൾ 20 പോയൻറുമായി ടോട്ടൻ ഹാം ഒന്നാമതാണ്​. അവസാന മത്സരത്തിൽ മാഞ്ചസ്​റ്റർ സിറ്റി​െയ രണ്ട്​ ഗോളിന്​ ടോട്ടൻ ഹാം തോൽപ്പിച്ചിരുന്നു.

Tags:    
News Summary - Dele Alli Shows Off Cricket Skills With This Remarkable Catch. Watch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.