Posted On
date_range Updated On
date_range 'മഞ്ഞയിൽ കുളിച്ച്.....' ഹൽദി ആഘോഷത്തിെൻറ ചിത്രങ്ങൾ പങ്കുവെച്ച് യുസ്വേന്ദ്ര ചാഹൽ
ഇന്ത്യയുടെ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചാഹലും പ്രമുഖ യൂട്യൂബറും നൃത്ത സംവിധായികയുമായ ധനശ്രീ വർമയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. കർമ ലേക്ലാൻഡ് റിസോർട്ടിൽ നടന്ന വിവാഹ ചടങ്ങിലെ മനോഹരമായ ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.
വിവാഹത്തിന് ശേഷം നടക്കുന്ന ഹൽദി ആഘോഷത്തിെൻറ ചിത്രങ്ങളും താരം ഇൻസ്റ്റയിലൂടെ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ്. 'എല്ലാം മഞ്ഞയായിരുന്നു..... ഞങ്ങളുടെ ഹൽദി....' ചിത്രങ്ങൾക്ക് അടിക്കുറിപ്പായി ചാഹൽ കുറിച്ചത് ഇങ്ങനെയായിരുന്നു. ഇൗ വർഷം ആഗസ്തിലായിരുന്നു ധനശ്രീയും ചാഹലും തമ്മിലുള്ള എൻഗേജ്മെൻറ് കഴിഞ്ഞത്. ഡിസംബർ 22ന് ഇരുവരും വിവാഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.