Posted On
date_range Updated On
date_range ഉസ്മാൻ ഡെംബെലെക്ക് വധുവായി മെറോക്കൻ സുന്ദരി; വൈറലായി കല്യാണ വിഡിയോ
ബാഴ്സലോണ താരം ഉസ്മാൻ ഡെംബെലെ വിവാഹിതനായി. മോറോക്കൻ സുന്ദരിയാണ് വധു. താരത്തിന്റെ വിവാഹ ചിത്രങ്ങൾ നിമിഷ നേരങ്ങൾക്കുള്ളിലാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായത്. വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ ഡെംബെലെ നേരത്തെ പുറത്തു വിട്ടിരുന്നില്ല. ട്വിറ്ററിൽ പങ്കു വെച്ച ചിത്രത്തിലൂടെയാണ് താരം വിവാഹിതനായെന്ന വിവരം ആളുകൾ അറിയുന്നത്.
സമൂഹ മാധ്യമങ്ങളിലൂടെ താരത്തിന് വിവാഹാശംസകളറിയിച്ചെത്തിയിരിക്കുകയാണ് ആരാധകർ. ഫ്രഞ്ച് നഗരമായ വെർനണിലാണ് ഉസ്മാൻ ഡെംബെലെ ജനിച്ചത്. ഡെംബെലെയുടെ മാതാവ് ഫാത്തിമ മൗറിറ്റാനിയൻ, സെനഗലീസ് വംശജയാണ്
2015 ൽ ഫ്രഞ്ച് ക്ലബ്ബിൽ തന്റെ കരിയറിന് തുടക്കം കുറിച്ച ഡെംബെലെ 2017 ൽ നെയ്മറിന് തൊട്ടു പുറകെ 124 മില്യൺ ഡോളറിന് രണ്ടാമത്തെ വിലയേറിയ താരമായി ബാഴ്സയിലേക്ക് പോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.