Image: indianexpress
Posted On
date_range Updated On
date_range സ്പ്രിൻറര്‍ ഹിമ ദാസ് ഇനി ഡി.എസ്.പി
ദിസ്പുർ: കായിക താരങ്ങള്‍ക്ക് പ്രോത്സാഹനവുമായി അസം സര്‍ക്കാറിെൻറ പുതിയ കാൽവെപ്പ്. മെഡല്‍ ജേതാക്കള്‍ക്ക് ഉയര്‍ന്ന ഉദ്യോഗസ്ഥ തസ്തികയില്‍ നിയമനം നൽകാനാണ് തീരുമാനം. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിെൻറ അഭിമാനമായി മാറിയ സ്പ്രിൻറര്‍ ഹിമ ദാസിനെ അസം പൊലീസില്‍ ഡി.എസ്.പി ആയി നിയമിച്ചു.
കാബിനറ്റ് യോഗത്തിലാണ് തീരുമാനം. ഒളിമ്പിക്, ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് ക്ലാസ് വൺ, ക്ലാസ് ടു ഓഫിസേഴ്സ് തസ്തികയിലാണ് ജോലി നല്‍കുക. 20 വയസ്സുകാരി ഹിമ ദാസ് ഐ.എ.എ.എഫ് ലോക അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റ് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.