ലോറസ് അവാർഡിൽ തിളങ്ങി നദാലും ഒസാകയും; ഇടംപിടിച്ച് സലാഹ്
മൊണാകോ: കോവിഡിെൻറ താണ്ഡവത്തിൽ കായിക ലോകം നിശ്ചലമായ കാലത്തെ മികച്ച താരങ്ങൾക്കുള്ള ലോറസ് പുരസ്കാരം സ്വന്തമാക്കി ടെന്നിസ് ചാമ്പ്യന്മാരായ റാഫേൽ നദാലും നവോമി ഒസാകയും. കരിയറിലെ 13ാം ഫ്രഞ്ച് ഒാപൺ കിരീടത്തിലൂടെ 20 ഗ്രാൻഡ്സ്ലാം സ്വന്തമാക്കി റോജർ ഫെഡററുടെ നേട്ടത്തിനൊപ്പമെത്തിയാണ് നദാൽ കഴിഞ്ഞ സീസൺ അവിസ്മരണീയമാക്കിയത്.
ജപ്പാെൻറ ടീൻ ഏജ് സൂപ്പർതാരം നവോമി ഒസാക, കരിയറിലെ രണ്ടാം യു.എസ് ഒാപൺ കിരീടവുമായാണ് കഴിഞ്ഞ സീസണിൽ തിളങ്ങിയത്.കഴിഞ്ഞ സീസണിലെ യുഫേവ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ബയേൺ മ്യൂണിക്കാണ് മികച്ച ടീം. അമേരിക്കൻ ടെന്നിസ് ഇതിഹാസം ബില്ലി ജീൻകിങ് ലൈഫ്ടൈം അച്ചീവ്മെൻറ് പുരസ്കാരം നേടി.സ്പോർടിങ് ഇൻസ്പിരേഷൻ അവാർഡ് മുഹമ്മദ് സലാഹിന്. നദാലിെൻറ നാലാം ലോറസ് പുരസ്കാരമാണിത്. നേരത്തെ, ഒരു തവണ മികച്ച കായിക താരമായും (2011), തിരിച്ചുവരവ്, ബ്രേക്ക്ത്രൂ പുരസ്കാരങ്ങളും നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.