Posted On
date_range Updated On
date_range യൂത്ത് ഒളിമ്പിക്സ്: ഇന്ത്യക്ക് രണ്ട് വെള്ളി കൂടി
ബ്വേനസ് എയ്റിസ്: അർജൻറീനയിൽ നടക്കുന്ന യൂത്ത് ഒളിമ്പിക്സിൽ ഇന്ത്യക്ക് രണ്ട് വെള്ളി മെഡൽ കൂടി. വനിതകളുടെ ജൂഡോ 44 കി. വിഭാഗത്തിൽ താങ്ജം തബാബി ദേവി, ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിളിൽ മേഹുലി ഘോഷ് എന്നിവരാണ് വെള്ളി നേടിയത്. കഴിഞ്ഞദിവസം പുരുഷ വിഭാഗം 10 മീറ്റർ എയർ റൈഫിളിൽ തുഷാർ മാനെയും ഇന്ത്യക്കായി വെള്ളി നേടിയിരുന്നു.
തബാബി ദേവി ഫൈനലിൽ വെനിസ്വേലയുടെ മരിയ ഗിമിനെസിനോട് 11-0ത്തിന് തോൽക്കുകയായിരുന്നു. പ്രീക്വാർട്ടറിൽ ഭൂട്ടാെൻറ യാങ്ചെൻ വാങ്മോയെയും കൊസോവോയുടെ ഇർസ മുമിനോവികിനെയും സെമിഫൈനലിൽ അന വിക്ടോറിയ പുൽജിസിനെയുമാണ് തബാബി തോൽപിച്ചത്. ഷൂട്ടിങ്ങിൽ തുടക്കത്തിൽ സ്വർണ പ്രതീക്ഷയിലായിരുന്ന മേഹുലിക്ക് ഒടുവിൽ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവരികയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.