Posted On
date_range Updated On
date_range വോളിബാൾ ടൂർണമെൻറുകൾ നടത്താൻ അസോസിയേഷന് അനുമതി
തിരുവനന്തപുരം: വോളിബാൾ അസോസിയേഷെൻറ അംഗീകാരം റദ്ദാക്കിയെങ്കിലും കളിക്കാരുടെ ഭാവി പരിഗണിച്ച് അസോസിയേഷൻ നിശ്ചയിച്ചിരിക്കുന്ന ടൂർണമെൻറുകൾ നടത്താൻ അനുവാദം നൽകിയതായി സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ. സ്പോർട്സ് ആക്ടിന് വിരുദ്ധമായി തെരഞ്ഞെടുപ്പ് നടത്തിയതുമായി ബന്ധപ്പെട്ടാണ് േവാളിബാൾ അസോസിയേഷെൻറ അഫിലിയേഷൻ റദ്ദാക്കിയത്.
നിലവിലെ പ്രസിഡൻറും സെക്രട്ടറിക്കും പകരം വൈസ് പ്രസിഡൻറ്, േജായൻറ് സെക്രട്ടറി എന്നിവർക്ക് ചുമതല കൊടുത്ത സാഹചര്യത്തിലാണ് ചാമ്പ്യൻഷിപ് നടത്താൻ അനുവാദം നൽകിയത്. ഇപ്പോഴെത്ത ഭാരവാഹികളുമായി ആലോചിച്ച് തെരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കും. ഇതിനുള്ള ക്രമീകരണങ്ങൾ ഉണ്ടാക്കാൻ വോളിബാൾ അസോസിയേഷെൻറ ഭാരവാഹിയോഗം സംസ്ഥാന സ്പോർട്സ് കൗൺസിൽ വിളിച്ചുചേർക്കുമെന്ന് അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.